കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് കാര്യാലയത്തില്‍ എത്തിയ അദ്ദേഹം ഡോക്ടര്‍ജിയുടെ പ്രതിമയില്‍ ഹാരം അര്‍പ്പിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ ഷേത്രീയ സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍ സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദര്ശന്, എ. വിനോദ്, എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷം ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്മാരായ ആര്. ഹരി, എം.എ. കൃഷ്ണന്, കെ.ആര്. ഉമാകാന്തന്‍ എന്നിവരെയും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: