ന്യൂദല്‍ഹി: ജയ്ശ്രീറാം വിളിക്കുന്നതില്‍ പലരും രാക്ഷസന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി. രാമഭക്തര്‍ നിശാചരരോട് (രാക്ഷസര്‍) അദ്ദേഹം ഉപമിച്ചു.
ജയ്ശ്രീറാം വിളിക്കുന്നവര്‍ വിശുദ്ധരല്ലാത്തതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. റഷീദ് ആല്‍വിയുടെ വിവാദപ്രസംഗത്തിന്റെ വീഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവിയ ട്വിറ്ററില്‍ പങ്കുവെച്ചു.
റഷീദ് ആല്‍വിയുടെ വിവാദ വീഡിയോ കാണാം:
‘സല്‍മാന്‍ ഖുര്‍ഷിദിന് ശേഷം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വിയും ജയ് ശ്രീറാം വിളിക്കുന്നവരെ രാക്ഷന്മാരാണെന്ന് വിളിക്കുകയാണ്. ശ്രീരാമഭക്തരോടുള്ള കോണ്‍ഗ്രസിന്റെ ചിന്തകളില്‍ എത്രമാത്രം വിഷം കലര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണിത്,’ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
‘രാമഭക്തരോടുള്ള ഇത്തരം സമീപനം സ്വീകാര്യമല്ലെന്നും ബിജെപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ പറഞ്ഞു. രാമന്റെ പേരില്‍ രാഷ്‌ട്രീയം അരുത്. ഇത് രാമഭക്തരുടെ വികാരം വ്രണപ്പെടുത്തും. ജനങ്ങള്‍ ഇക്കാര്യത്തില്‍ ഉചിതമായ മറുപടി നല്‍കും. ‘- ദിനേഷ് വര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: