ശ്രീനഗര്‍: ശ്രീനഗറിലെ പോലീസ് സ്‌റ്റേഷില്‍ ചാവേറാക്രമണം നടത്താന്‍ ശ്രമിച്ച ഭീകരന്‍ ആമിര്‍ റിയാസിനെ ജമ്മു കശ്മീര്‍ പോലീസ് വധിച്ചു. ഇയാള്‍ക്ക് മുജാഹിദ്ദീന്‍ ഗസ്വത്തുല്‍ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും കശ്മീര്‍ പോലീസ് ട്വീറ്ററില്‍ കുറിച്ചു. ശ്രീനഗറിലെ ഹംദാനിയ കോളനി പാലത്തില്‍ ജമ്മുകശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും ചെക്ക്‌പോസ്റ്റിനു സമീപത്തു വച്ചാണ് ഇയാളെ വധിച്ചത്.
2019ലെ പുല്‍വാമയിലെ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെയും സമീര്‍ ദറിന്റെയും ബന്ധുവാണ് ആമിര്‍ റിയാസെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്തുക്കളും (ഐഇഡി) സൈന്യം കണ്ടെടുത്ത് നശിപ്പിച്ചു. സിആര്‍പിഎഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് ഇയാളെ വധിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളായ ജെയ്‌ഷെ ഇ മുഹമ്മദും ലഷ്‌കര്‍ ഇ തോയ്ബയും ജമ്മു കശ്മീര്‍ പോലീസിന്റെ ഒരു സുപ്രധാന സുരക്ഷാ സ്ഥാപനം ആക്രമിക്കാന്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ജമ്മു കശ്മീര്‍ പോലീസ് വേണ്ട മുന്‍കരുതലുകളും തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളും ആസൂത്രണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: