ദുബായ്: പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലിക്കും ഇന്ത്യന്‍ സ്വദേശിനിയായ ഭാര്യ സാമിയ ആര്‍സൂവിനും എതിരേ അതിരൂക്ഷമായ അസഭ്യവര്‍ഷവുമായി പാക്കിസ്ഥാന്‍ ജിഹാദികള്‍. ഹസന്‍ അലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് കേട്ടാലറയ്‌ക്കുന്ന അസഭ്യവര്‍ഷം. ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മാത്യു വെയ്ഡിന്റെ നിര്‍ണായകമായ ക്യാച്ച് വിട്ടു കളഞ്ഞെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം. വെയ്ഡായിരുന്നു 19ാം ഓവറില്‍ ഷഹീന്‍ അഫ്രീദിയില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സുകള്‍ പറത്തി ഓസ്‌ട്രേലിയ്‌ക്കു വിജയം സമ്മാനിച്ചത്. ഷദാബ് ഖാനും (4) ഷഹീന്‍ അഫ്രീദിയും (1) പാകിസ്ഥാനു വേണ്ടി വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹസന്‍ അലി തന്റെ 4 ഓവറില്‍ ഒരു വിക്കറ്റ് പോലും വീഴ്‌ത്താതെ 44 റണ്‍സ് വഴങ്ങി.
മത്സരം അവസാനിച്ച ഉടന്‍ മതമൗലികവാദികള്‍ പാക്കിസ്ഥാന്റെ തോല്‍വിയില്‍ നിരാശരായി ഹസന്‍ അലിയെ ലക്ഷ്യമിട്ടത്. ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി ആക്ഷേപങ്ങളാണ് വന്നത്. കൂടാതെ, ഹസന്‍ അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില്‍ അസഭ്യം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: