മുംബൈ: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടി തന്റെ ഭര്‍ത്താവിനെതിരെയും ക്രിക്കറ്റര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി എന്നിവര്‍ക്കെതിരേ ബലാത്സംഗ കുറ്റത്തിന് മുംബൈ പോലീസില്‍ പരാതി നല്കി.
തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടി ബിസിനസ്സ് കൂട്ടാളികളുമായും മറ്റ് ‘ഉയര്‍ന്ന’ വ്യക്തികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് റെഹ്നുമ ഭാട്ടി ആരോപിച്ചു. തന്നെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടവരുടെ വിലാസമോ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളോ നിര്‍ദ്ദിഷ്ട തീയതികളോ റഹ്നുമ ഭാട്ടി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, പാണ്ഡ്യയെയും പട്ടേലിനെയും ക്രിക്കറ്റ് താരങ്ങളാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായാണ് ശുക്ലയെ വിശേഷിപ്പിച്ചത്.
മുംബൈ പോലീസിന് നല്കിയ പരാതിയില്‍ പൃഥ്വിരാജ് കോത്താരിയെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ, പരാതിയില്‍ കോത്താരിയേയും പരാമര്‍ശിക്കുന്നുണ്ടെന്ന് റഹ്മുന സ്ഥിരീകരിച്ചു. 2021 സെപ്റ്റംബര്‍ 24 ന് മുംബൈ പോലീസ് സ്റ്റേഷനിലെ സാന്താക്രൂസില്‍ റിയാസ് ഭാട്ടിയുടെ ഭാര്യ നല്കിയ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. ഭര്‍ത്താവ് റിയാസ് ഭാട്ടി, വ്യവസായി പൃഥ്വിരാജ് കോത്താരി, ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല എന്നിവര്‍ക്കെതിരായണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: