ന്യൂദല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം. വാക്സിന് സ്വീകരിച്ചവര്‍ക്ക് സുരക്ഷയുടെ കര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൊവാക്സിന് സ്വീകരിക്കുന്നരുടെ ശരീരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ശക്തമായ ആന്റി ബോഡി രൂപപ്പെടുന്നു. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല് ലക്ഷത്തോളം ആളുകളില്‍ നടത്തിയ കൊവാക്സിന് പരീക്ഷിട്ടുണ്ട്. വാക്സിന് ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഇവരില്‍ ആര്‍ക്കും ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്.
കോവിഡ് രണ്ടാംതരംഗത്തിനിടയിലാണ് കൊവാക്സിന് മൂന്നാംഘട്ടം പരീക്ഷണം നടത്തിയത്. കോവിഡിന്റെ എല്ലാ വകഭേദങ്ങള്‍ക്കും കൊവാക്സിന് ഫലപ്രദമാണെന്നും പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമാണ്. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്.
അതേസമയം വാക്സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ പത്ത് കോടി കോവാക്സിന് ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ഇന്ത്യ നിര്‍മിക്കുന്ന ഈ വാക്സിന് ലോകാരോഗ്യ സംഘടനയും അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെ യുഎസ്, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളും കൊവാക്സിന് സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: