ന്യൂയോര്‍ക്ക്: ലോകത്തെ അതിസമ്പന്നമാരില് പ്രമുഖനും ടെസ് ല ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനി സിഇഒയുടമാ എലോണ്‍ മസ്ക് തന്റെ കമ്പനി ഓഹരിയില്‍ പത്തുശതമനം വിറ്റഴിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തിയ ഇടപാടില്‍ മസ്ക് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 3.88 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള 3.5 ദശലക്ഷത്തിലധികം ഓഹരികളാണ് വിറ്റത്.
ടെസ്ലയിലെ ഓഹരി പങ്കാളിത്തത്തില്‍ 10 ശതമാനം വിറ്റഴിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്ന് ചോദിച്ച് സി.ഇ.ഒ എലോണ്‍ മസ്ക് കഴിഞ്ഞദിവസം ട്വിറ്ററില്‍ നടത്തിയ വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 35 ലക്ഷത്തോളം പേരില്‍ 58 ശതമാനം പേര് ഓഹരി വിറ്റഴിക്കുന്നതിനെ അനുകൂലിച്ചു. ശമ്പളോ ബോണസോ കൈപ്പറ്റാത്തതിനാല്‍ വ്യക്തിഗത നികുതിയടയ്ക്കാന്‍ ഓഹരികള്‍ വിറ്റഴിയണമെന്ന് വ്യക്തമാക്കിയാണ് മസ്ക് വോട്ടെടുപ്പ് നടത്തിയത്.

ശതകോടീശ്വരന്മാരുടെ കൈവശമുള്ള ഓഹരികളിലെ ദീര്‍ഘകാല മൂലധന നേട്ടത്തിന്മേല് നികുതി ഈടാക്കാനും അതുവഴി സര്‍ക്കാരിന്റെ സമ്പദ്ഭദ്രത ഉറപ്പാക്കാനുമുള്ള ബൈഡന് ഭരണകൂടത്തിന്റെ ബില്ലാണ് ടെസ്ല ഓഹരി വില്പനയ്ക്ക് മസ്കിനെ പ്രേരിപ്പിക്കുന്നത്.

വോട്ടെടുപ്പിന്റെ ഫലം അംഗീകരിക്കുന്നെന്നും പത്തു ശതമാനം ഓഹരികള്‍ വില്‍ക്കുന്നു എന്നും മസ്ക് ട്വീറ്റ് ചെയ്തു. നികുതി ഇനത്തില്‍ ആയതിനാല്‍ ഷെഡ്യൂള്‍ഡ് വില്‍പ്പന അല്ല നടന്നത്. 1,135.05 ഡോളര്‍ മുതല്‍ 1,196.23 ഡോളര്‍ വരെയാണ് ഓഹരി വില്‍പ്പന. ടെസ്ല സ്റ്റോക്ക് ബുധനാഴ്ച ക്ലോസ് ചെയ്തത് 1067.95 ഡോളറിലാണ്. മസ്കിന് ഇപ്പോഴും കമ്പനിയുടെ 166 ദശലക്ഷത്തിലധികം ഓഹരികള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: