തിരുവനന്തപുരം: രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിക്ക് സമ്മാനിക്കാന്‍ അയോധ്യയില്‍ നിര്‍മിക്കുന്ന ശ്രീരാമക്ഷേത്ര മാതൃകയില്‍ ഒരു രാമക്ഷേത്രമുയരുന്നു ഇവിടെ കല്ലിയൂരില്‍ ഒരു കലാകാരന്റെ ചെറുകൂരയില്‍. പുഷ് കല്ലിയൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കല്ലിയൂര്‍ ഊക്കോട് സഞ്ജന ഭവനില്‍ സുശീല്‍ കുമാര്‍ (54) ആണ് ശില്പി.
നാലരയടി നീളവും മൂന്നടി വീതിയും നാലടി ഉയരവുമുള്ള രാമക്ഷേത്രം പൂര്‍ണമായും ഫൈബര്‍ പ്ലാസ്റ്റിക്കും തെര്‍മോകോളും മാല കോര്‍ക്കുന്ന മുത്തുകളും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി പണിത അയോധ്യയിലെ ശ്രീരാമക്ഷേത്ര മാതൃകയ്ക്ക് ഏകദേശം 30 കിലോ ഭാരമുണ്ട്. 64 തൂണുകള്‍, ചെറുതും വലുതുമായ നിരവധി ഗോപുരങ്ങള്‍, പടവുകള്‍, ഗോപുരമുകളില്‍ പാറിക്കളിക്കുന്ന കൊടിക്കൂറ തുടങ്ങി അയോധ്യയിലെ രാമക്ഷേത്രം അതേപടി പുനരാവിഷ്കരിച്ചിരിക്കുകയാണ് പുഷ് കല്ലിയൂര്‍. രാമകഥകള്‍, ഗംഗാസ്നാനം തുടങ്ങി എട്ടോളം വര്‍ണചിത്രങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
സ്വന്തം ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ആത്മസമര്‍പ്പണമായാണ് പുഷ് കല്ലിയൂര്‍ തന്റെ സര്‍ഗശേഷിയുടെ ദിവ്യമായ ആവിഷ്കാരം പൂര്‍ത്തീകരിച്ചത്. കൂലിപ്പണികഴിഞ്ഞുള്ള വൈകുന്നേരങ്ങളും ഒഴിവുവേളകളുമടക്കം മൂന്നുമാസം വേണ്ടിവന്നു പുഷ് കല്ലിയൂരിന് രാമക്ഷേത്ര മാതൃക നിര്‍മിക്കാന്‍. സ്വന്തം അധ്വാനത്തിന് വിലയിടാതെ 8,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. തന്റെ ഇല്ലായ്മകള്‍ മനസിലാക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബറും ബിജെപി നേതാവുമായ വള്ളംകോട് സതീശന് ക്ഷേത്രമാതൃക പൂര്‍ത്തിയാക്കാന്‍ സഹായിച്ചതായി ഈ കലാകാരന് പറയുന്നു.
16ന് രാവിലെ 11ന് സുരേഷ് ഗോപി എംപി ക്ഷേത്ര മാതൃക പുഷ് കല്ലിയൂരിന്റെ വീട്ടിലെത്തി ഏറ്റുവാങ്ങും. ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. എസ്. സുരേഷ് ഇന്നലെ പുഷ് കല്ലിയൂരിന്റെ വസതിയിലെത്തി രാമക്ഷേത്രം കണ്ടു. മികച്ച അനൗണ്സര്, തബലിസ്റ്റ്, ചെണ്ടമേളക്കാരന്, ചിത്രകാരന് എന്നിങ്ങനെ പ്രതിഭ തെളിയിച്ച കലാകാരനാണ് പുഷ് കല്ലിയൂര്‍. അജിത യാണ് ഭാര്യ. സഞ്ജന ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: