സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ മുസ്ലിംലീഗിനെ നയിക്കുന്നത് മാഫിയ സംഘമാണെന്ന് ആരോപിച്ച് പോസ്റ്ററുകള്‍. സേവ് മുസ്ലിം ലീസ് എന്ന പേരില്‍ കല്‍പ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വയനാട് ജില്ലാ ലീഗ് ഭരിക്കുന്നത് കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാനെ പേരെടുത്ത് പറഞ്ഞും ഇതില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. എതിര്‍ക്കുന്നവരെ യഹിയ ഖാന്റെ നേതൃത്വത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ലീഗിന് പുറമെ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവയിലും ഇതേ നിലയാണ് ഉള്ളത് എന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നു.
പ്രളയ ഫണ്ട് കൈകാര്യം ചെയ്ത യഹിയ ഖാനെ പാര്‍ട്ടി നടപടി സ്വീകരിക്കണം. തട്ടിപ്പിന് കൂട്ടുനിന്ന ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നും ഇതില്‍ പറയുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്കുണ്ടാക്കിയ കളങ്കം തീര്‍ക്കണം. വിഷയത്തില്‍ അന്വേഷണത്തിന് തയ്യാറാവണം. പ്രളയ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടണം എന്നും പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.
നിയമസഭാ സീറ്റ് ലക്ഷ്യം വച്ച് ചില നേതാക്കള്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇവര്‍ക്ക് എതിരായ നടപടികള്‍ പോലും അട്ടിമറിച്ചു. എതിര്‍ക്കുന്നവരെ യഹിയ ഖാന്റെ നേതൃത്വത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ലീഗിന് പുറമെ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവയിലും ഇതേ നിലയാണ് ഉള്ളത് എന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആരോപണങ്ങളാണ് ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്നത്. പ്രളയഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങള്‍ക്ക് കത്തയച്ച ജില്ലാ നേതാവ് സി. മമ്മിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: