ദുബായ്: ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് ഒരു ന്യായീകരണവുമില്ല. എന്നാല്‍ ബയോ ബബിളിലെ ജീവിതം കളിക്കാരെ മാനസികമായി തളര്ത്തിയെന്ന്് , സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ മുഖ്യ പരിശീലകന് രവി ശാസ്ത്രി പറഞ്ഞു. ടി 20 ലോകകപ്പില്‍ നമീബിയക്കെതിരെ ഇന്ത്യ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോശം പ്രകടനത്തെ ന്യായികരീക്കാനില്ല. ജയിക്കാനായി ശ്രമിക്കുമ്പോള്‍ തേല്ക്കുക പതിവാണ്. എന്നാല്‍ നമ്മള് ജയിക്കാനായി പരിശ്രമിച്ചില്ല. ബയോ ബബിളിലെ ജീവിതം കളിക്കാരെ മാനസികവും ശാരീരികവുമായി തളര്‍ത്തി.
ബബിളിനുള്ളിലാണെങ്കില്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി പോലും കുറയുമെന്ന് ശാസ്്ത്രി പറഞ്ഞു.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളൊന്നാണ് ഇന്ത്യ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഐപിഎല്ലിനും ലോകകപ്പിനും ഇടയ്ക്ക് ചെറിയൊരു ഇടവേള കിട്ടിയിരുന്നെങ്കില്‍ അത് ഗുണമായേനെയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയും മികവില്‍ ഇന്ത്യന്‍ ടീം വന്‍ പുരോഗതിയാണ് കൈവരിച്ചത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരകള്‍ നേടി. ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും എത്തി.
ശാസ്ത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ വിരാട് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയമൊരുക്കി. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് നമീബിയയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 132 റണ്‍സിലൊതുക്കിയ ഇന്ത്യ 15.2 ഓവറില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി വിജയിച്ചു. രോഹിത് ശര്‍്മ്മ 56 റണ്‍സ് എടുത്തു. കെ.എല്‍. രാഹുലും (54), സൂര്യ കുമാര്‍ യാദവും (25) പുറത്താകാതെനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: