ചെന്നൈ: സൂര്യ നായകനായ ‘ജയ് ഭീം’ എന്ന സിനിമയ്ക്കെതിരെ രാഷ്ട്രീയ വിമര്‍ശനമുയര്‍ത്തി ബിജെപി നേതാവ് എച്ച്.രാജ. പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രം തമിഴ് സംസാരിക്കുന്നതിന് പകരം ഹിന്ദി സംസാരിക്കുന്നയാളെ അടിക്കുന്ന രംഗത്തിനെതിരെയാണ് ബിജെപി നേതാവ് എച്ച.രാജ വിമര്‍ശനമുയര്‍ത്തിയത്.
പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിച്ച കഥാപാത്രത്തോട് തമിഴ് സംസാരിക്കാനും ആവശ്യപ്പെടുന്നുണ്ട്. ഈ രംഗത്തിനെതിരെ പൊതുവേ ബിജെപി വിമര്ശനമയര്ത്തുന്നത്. തമിഴ്നാട്ടിലെ ബിജെപി വിരുദ്ധരാഷ്ട്രീയത്തിന്റെ ഭാഷയാണ് ജയ് ഭീം സംസാരിക്കുന്നത്. ഹിന്ദി ഭാഷയ്ക്കെതിരായ തമിഴ് വികാരമാണ് സിനിമ ഈ രംഗത്തിലൂടെ മുതലാക്കാന്‍ ശ്രമിക്കുന്നത്. പ്രകാശ് രാജ് പോലുള്ള ബിജെപി വിരുദ്ധ നടനെക്കൊണ്ട് ഇങ്ങിനെയൊരു ഡയലോഗ് പറയിപ്പിക്കുമ്പോഴും അതിന് ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഇതിനെയാണ് രാജ ശക്തമായി വിമര്‍ശിക്കുന്നത്.
‘നമ്മുടെ കുട്ടികള്‍ മൂന്ന് ഭാഷ പഠിക്കരുതെന്ന് പറയുന്നവര്‍ തന്നെ സ്വന്തം സിനിമ അഞ്ച് ഭാഷകളില്‍ പുറത്തിറക്കുകയാണ്. ഇതിലെ സ്വാര്‍ത്ഥത തിരിച്ചറിയണം,’- ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ രാജ പറയുന്നു.
രാഷ്ട്രീയമുണ്ടെങ്കിലും രാജയുടെ ഈ കമന്റ് നടന് സൂര്യയ്ക്ക് രസിച്ചു. ഉടന്‍ സൂര്യ അതിന് ലൈക്കടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: