റോയ് മണപ്പള്ളില്‍ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യുന്ന ‘തൂലിക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴഞ്ചേരിയില്‍ ആരംഭിച്ചു. പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മാത്യൂസ് ജോണ്‍, അഞ്ജലി പുളിക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടോണി, മോഹന്‍ അയിരൂര്‍, സംവിധായകന് ജോഷി മാത്യു, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ബ്രൈറ്റ് സാം റോബിന്‍സ്, ജോയ് ജോണ്‍ ആന്റണി, ഹരിശ്രീ യൂസഫ്, ടോം ജേക്കബ്, രാജീവ് റോഷന്, സജീവ് ബാലകൃഷ്ണന്, ഊര്‍മിള ഉണ്ണി, ദേവിചന്ദന, സിന്ധു വേണുഗോപാല്‍, അനീഷ ജോണ്‍, ഷിബു ആറന്മുള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഭാര്യ ശാലിനിയുടെ പേരില്‍ കഥകള്‍ എഴുതുന്ന ശരചന്ദ്രമേനോന്‍ എന്ന സാഹിത്യകാരന്റെ ജീവിത കഥയാണ് തൂലികയുടെ ഇതിവൃത്തം. ഭര്‍ത്താവെഴുതിയ രചനകളിലൂടെ ശാലിനി മേനോന് സാഹിത്യ രംഗത്ത് ഏറെ പ്രശസ്തി നേടുന്നു. പക്ഷെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കാരണം ശരചന്ദ്രമേനോന്‍ സ്വന്തം വീട് വിട്ടിറങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു.
സ്വന്തം പേരില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കുന്ന മേനോന് സാഹിത്യരംഗത്തു അറിയപ്പെടാത്ത ആള് ആയതുകൊണ്ട് തന്റെ രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയാതെ പോകുന്നു. പുതിയ കഥകള്‍ എഴുതി കിട്ടുവാന്‍ തന്റെ അടുക്കല്‍ എത്തുന്നവര്‍ക്ക് മുന്പില് ശാലിനി നിസ്സഹായയായി നില്‍ക്കേണ്ടി വരുന്നു. പിന്നീട് ഉണ്ടാകുന്ന ദുരന്തങ്ങള്‍ കഥയ്ക്ക് കൂടുതല്‍ പിരിമുറുക്കം നല്കുന്നു. ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കഥയില്‍ പ്രണയവും ഹാസ്യവും എല്ലാം ഒരുമിപ്പിച്ചാണ് തൂലികയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിലെ ആറ് ഗാനങ്ങള്‍ സവിധായകന് തന്നെ രചിച്ചതാണ്. ലിപ്സണ്‍ സംഗീതം നല്കിയ ഗാനങ്ങള്‍ കെ.ജി. മാര്‍ക്കോസ്, രമേശ് മുരളി, അലോഷ്യസ്, ജെനി എന്നിവരാണ് ആലപിക്കുന്നത്. ഛായാഗ്രഹണം- രാജേഷ് പീറ്റര്‍, ചിത്രസംയോജനം- ഡീജോ പി. വര്‍ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: