ബജാജിന്റെ ജനപ്രിയ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കി. പള്‍സര്‍ എഫ്250, പള്‍സര്‍ എന്‍250 എന്നിവയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. മുമ്പ് പള്‍സര്‍ ബൈക്കുകള്‍ക്ക് ലഭിച്ച അതേ സ്വീകാര്യത ഈ പുതിയ മോഡലുകള്‍ക്കും ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഈ രണ്ടു മോഡലുകളും കമ്പനി പൂര്‍ണ്ണമായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതില്‍ എന്‍250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വേരിയന്റും, എഫ്250 ഒരു സെമി ഫെയറിംഗ് വെയര്‍ വേരിയന്റുമാണ്.
ഒരേ സമയം ത്രില്ലും സ്പോര്‍ട്ടിനസും പ്രീമിയം റൈഡിംഗ് അനുഭവവും ഇതിനെല്ലമൊപ്പം ഉയര്‍ന്ന പ്രകടനവും ആഗ്രഹിക്കുന്ന യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ രണ്ട് മോലുകളും നിരത്തിലേക്കെത്തുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് ബജാജ് ഡോമിനാര്‍ ശ്രേണിയും പുറത്തിറക്കിയത്. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയില്‍ പള്‍സര്‍ ബ്രാന്‍ഡിനാണ് മുന്‍തൂക്കം കൂടുതല്‍. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ പള്‍സര്‍ 250ന്റെ പ്രധാന എതിരാളികള്‍ കെടിഎം 200 ഡ്യൂക്ക്, സുസുക്കി ജിക്സര്‍ 250, യമഹ എഫ്സെഡ് 25 തുടങ്ങിയവരാണ്. ഇതോടൊപ്പം സ്വന്തം സഹോദരനായ ഡോമിനാറിനെയും പള്‍സര്‍ 250 വെല്ലുവിളിക്കുന്നുണ്ട്.
പള്‍സര്‍ എന്‍250ും ഡോമിനാര്‍ 25ും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്:
രണ്ടും നേക്കഡ് ബൈക്കുകളാണെങ്കിലും പള്‍സര്‍ എന്‍250 ഒരു സ്ട്രീറ്റ് ഫൈറ്റര്‍ മോഡലിലും, ഡൊമിനാര്‍ 250 സ്പോര്‍ട്ടിയും ആകര്‍ഷകവുമായ ഡിസൈനിനൊപ്പം നീണ്ട റൈഡുകള്‍ക്ക് ആവശ്യമായ വിശ്രമിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള റൈഡിംഗ് പോസ്ചറുമായുമാണ് എത്തുന്നത്. എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ലൈറ്റുകള്‍ മസ്കുലര്‍ ഫ്യുവല്‍ ടാങ്ക്, എഞ്ചിന് ബ്ലോക്ക് പ്രൊട്ടക്ടര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ രണ്ടിന്റെയും പൊതുവായ ഡിസൈന്‍ സവിശേഷതകളാണ്. പള്‍സര്‍ 250ുമായി താരതമ്യം ചെയ്യുമ്പോള്‍ ഡൊമിനാര്‍ 250ന്റെ ഫ്യുവല്‍ ടാങ്ക് കുറച്ചുകൂടി തടിച്ചതാണ്. കൂടാതെ പിന്‍ഭാഗത്ത് വിഭജിക്കപ്പെട്ട ടെയില്‍ ലൈറ്റുകളാണ് ഡൊമിനാറിനുള്ളത്. മൊത്തത്തില്‍ രണ്ട് ബൈക്കുകളും ആകര്‍ഷകമായ ഡിസൈനുകളോടെയാണ് എത്തുന്നതെങ്കിലും പള്‍സര്‍ 250 കാണാന്‍ കുറച്ചുകൂടി അഗ്രസീവും ബോള്‍ഡുമാണ്.
പുതിയ പള്‍സര്‍ എന്‍250ന് വിഭജിക്കപ്പെട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, അലോയ് വീലുകള്‍, സ്പോര്‍ട്ടി ബോഡി ഡീക്കലുകള്‍ തുടങ്ങിയവയുണ്ട്. അതേസമയം ഡോമിനാറിന് ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പാണ് ലഭിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കാര്യത്തില്‍ പള്‍സര്‍ എന്‍250ന് ഗിയര്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ ലഭിക്കുമ്പോള്‍ ഡൊമിനാറിന് അത് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഡിസ്പ്ലേയാണ്.
ബജാജ് പള്‍സര്‍ എന്‍ 250ന് 250 സിസി സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ് എഫ്ഐ എഞ്ചിനാണുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോഡിയാക്കിയ എഞ്ചിന് 8,750 ആര്‍പിഎമ്മില്‍ 24.5 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 21.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ബജാജ് ഡൊമിനാര്‍ 250 ന് 248.77 സിസി സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍ സ്പാര്‍ക്ക്, ലിക്വിഡ് കൂള്‍ഡ്, എഫ് ഡിഒഎച്ച്സി എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയ ഈ എന്ജിന് 8,500 ആര്‍പിഎമ്മില്‍ 27 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിനുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പള്‍സര്‍ എന്‍250 നെ അപേക്ഷിച്ച് ഡൊമിനാര്‍ 250 നാണ് ശക്തി കൂടുതല്‍.
വിലയുടെ കാര്യത്തില്‍ ഡൊമിനാര്‍ 250 അല്പം മുന്നില്‍. ഡൊമിനാറിന്റെ എക്സ് ഷോറൂം (ദല്‍ഹി) വില 1.59 ലക്ഷമാണെന്നിരിക്കെ പള്‍സര്‍ എന്‍250 ന്റെ എക്സ് ഷോറൂം വില (ദല്‍ഹി) 1.38 ലക്ഷം മാത്രമാണ്. പള്‍സര്‍ എന്‍250ന് ഡൊമിനാര്‍ 250 നേക്കാള്‍ ഭാരം കുറവാണ്. 162 കിലോ ഭാരവും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 14 ലിറ്റര്‍ വ്യാപ്തിയുള്ള ഫ്യുവല്‍ ടാങ്കുമാണ് പള്‍സര്‍ എന്‍250നുള്ളത്. ഡോമിനാറര് 250 നാണെങ്കില്‍ 180 കിലോ ഭാരവും 157 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 13 ലിറ്റര്‍ വ്യാപ്തിയുള്ള ഫ്യുവല്‍ ടാങ്കുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: