കോഴിക്കോട്: മാപ്പിള കലാപത്തിന്റെ പേരില്‍ ഹിന്ദു വംശഹത്യക്കു നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വ്യാജചിത്രം സംബന്ധിച്ച് മുസ്ലിം സംഘടനകളില്‍ തമ്മിലടി. സുല്‍ത്താന്‍ വാരിയംകുന്നന് എന്ന പേരില്‍ പുറത്തിറങ്ങിയ തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ പുസ്തകത്തിന്റെ പുറംചട്ടയിലാണ് വാരിയംകുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ കാന്തപുരം സുന്നിവിഭാഗം രംഗത്തെത്തി. അധ്യാപകനായ ഡോ. അബ്ബാസ് പനക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചുകൊണ്ട് സിറാജ്ലൈവാണ് വ്യാജ ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എപി സുന്നി വിഭാഗത്തിന്റെ ഈ നിലപാടിനെതിരെ ‘തിരുകേശം’ ഉയര്‍ത്തിക്കൊണ്ടുവന്നാണ് മറു വിഭാഗം പ്രതിരോധിക്കുന്നത്. തിരുകേശം വ്യാജമാണെന്നും മുടിപ്പള്ളി തട്ടിപ്പാണെന്നുമുള്ള പ്രചാരണമുയര്‍ത്തി സിറാജ് ലൈവിന്റെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നാണ് ഇവര്‍ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഒറ്റുകാരും സമുദായവിരോധികളുമാണ് എപി വിഭാഗമെന്നുള്ള കമന്റുകളാണ് സിറാജ് ലൈവിലെ വാര്ത്തക്കടിയില് നിറയുന്നത്.
സമുദായ ഐക്യത്തിന് വേണ്ടിയുള്ള കുവൈറ്റ് കരാറടക്കം അട്ടിമറിച്ചതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മമ്പുറം തങ്ങളുടെയും ഉമര്‍ഖാസിമിയുടെയും മസില്‍പെരുപ്പം കാണിച്ച് രംഗത്ത് വരുന്നവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് എപി വിഭാഗം തിരിച്ചടിക്കുന്നു. എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ ഒളിഅജണ്ടയാണ് വാരിയംകുന്നന് മഹത്വവത്കരണത്തിലൂടെ നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ ഭിന്നിപ്പ് ഉയര്‍ന്നുവന്നിരിക്കുന്നത്. തങ്ങളുടെ അണികളെ തട്ടിയെടുക്കാന്‍ ഈ വിഷയത്തില്‍ അതിതീവ്രവാദം ഉയര്‍ത്തി രംഗത്ത് വരികയാണ് പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എന്നുമാണ് സംഘടനക്കുള്ളിലെ വിലയിരുത്തല്‍.
കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സിപിഎം നേതാക്കളടക്കമുള്ളവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പുസ്തകപ്രകാശന ചടങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. വാരിയംകുന്നന്റെതെന്ന് അവകാശപ്പെട്ട ചിത്രം പുറത്ത് വന്നതോടെ വിവിധ മുസ്ലിം സംഘടനകളുടെ അനുയായികള്‍ ഇതേറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങള്‍ ഇവര്‍ ചിത്രത്തിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. ഇതോടെയാണ് ഇതിന് പിന്നിലെ ദുരൂഹ അജണ്ടകള്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ചിത്രത്തെ ഏറ്റെടുക്കുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് പലരും പിന്‍വാങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: