ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്് വിടവാങ്ങല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന്് യുണിവേഴ്‌സല്‍ ബോസ്് ക്രിസ് ഗെയ്ല്‍. ജന്മനാടായ ജമൈക്കയില്‍ വിടവാങ്ങല്‍ മത്സരം കളിക്കണമെന്നാണ് ആഗ്രഹമെന്നും വിന്‍ഡീസ് ഇതിഹാസമായ ഗെയ്ല്‍ പറഞ്ഞു.
ടി 20 ലോകകപ്പിലെ അവസാന മത്സരത്തില്‍ ഓസീസിനെതിനെരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗെയ്‌ലിനെ കൈയടികളോടെയാണ് സഹതാരങ്ങള്‍ യാത്രയാക്കിയത്. പുറത്തായ ശേഷം ആരാധകര്‍ക്കു സലൂട്ട് ചെയ്യുകയും ബാറ്റിങ് ഗ്ലൗസ്് എറിഞ്ഞുകൊടുക്കുകയും ചെയ്തശേഷമാണ് ഗെയ്ല്‍ കളിക്കളം വിട്ടത്.
നേരത്തെ വിടവാങ്ങല്‍ പ്രഖ്യാപിച്ച ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഗെയ്‌ലിനും വിന്‍ഡീസ് താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 22 വര്‍ഷം പിന്നിട്ട ഗെയ്ല്‍ 79 ടി 20 മത്സരങ്ങളും 103 ടെസ്റ്റും 301 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
















