കണ്ണൂര്‍: വര്‍ഷങ്ങളായി മുഹമ്മദ് ഫസല്‍ കൊലപാതകത്തിന്റെ പേരില്‍ കളങ്കപ്പെട്ട ആര്‍എസ്എസിന്റെ മുഖം രക്ഷിച്ച് തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം. കൊലപാതകത്തിന് പിന്നീല് ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായിരുന്ന കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നുമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇതോടെ സിപിഎം വെട്ടിലാവുകയാണ്.
ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു എന്നാല്‍ ഈ വാദം തള്ളുന്ന നിലയിലാണ് സിബിഐ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകക്കേസുകളില്‍ സിബി ഐ ഏറ്റെടുത്ത ആദ്യ കേസാണ് ഫസല്‍ വധം. വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസാണിത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു സിപിഎം ആരോപണം. എന്നല്‍ ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ചിരുന്നു.
സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന് വധക്കേസില്‍ ചോദ്യം ചെയ്യവേയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശേരി ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ പധത്തിന് പിന്നിലെന്നാണ് സുബീഷിന്റെ മൊഴി. എന്നാല്‍ തൊട്ടടുത്ത ദിവസം സുബീഷ് തന്റെ മൊഴി നിഷേധിച്ചു. പൊലീസ് തന്നെ ക്രൂരമായി ഭീഷണിപ്പെടുത്തിയാണ് വിഡിയോയില്‍ കാണുംവിധം പറയിച്ചതെന്നും സുബീഷ് പറഞ്ഞിരുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തുടര്‍ അന്വേഷണം നിര്‍ദേശിച്ചു. അങ്ങിനെയാണ് ഫസല്‍ വധക്കേസില്‍ . തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴി ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷിനെക്കൊണ്ട് പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മറ്റൊരു കേസില്‍ പോലിസ് കസ്റ്റഡിയിലിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷിനെക്കൊണ്ട് ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്കാരാണെന്ന് പറയിക്കുകയായിരുന്നു.
നേരത്തെ കേസില്‍ സിബി ഐ അന്വേഷണം പൂര്‍ത്തിയാക്കി കൊടി സുനി, സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നിരുന്നുവെന്ന് ആരോപണത്തിലാണ് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ സി എച്ച് മറിയു സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2008 ഏപ്രില്‍ 5നാണ് സിബിഐ കേസ് ഏറ്റെടുത്തത്. തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: