ടി20 ലോകകപ്പിലെ ഗ്രൂപ്പ് തല മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലന്‍ഡിന് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 18.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യംകണ്ടു.
ബംഗ്ലാദേശിനായി നജിബുള്ള സദ്രാന് 48 പന്തില്‍ 73 രണ്സ് നേടി. ഗുല്‍ ബദിന് നദിബ് 15 ഉം ക്യാപ്റ്റന്‍ മുഹമ്മദ് നബി 14 റണ്‍സും നേടി. ന്യൂസിലാന്‍ഡിനായി ട്രെന് ബോള്‍ട്ട് നാലും, ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ചേസിങ്ങില്‍ മാര്ട്ടിന് ഗുപ്റ്റില്‍ 28, ദെവോന് കൊന്വേ 36, ക്യാപ്റ്റന്‍ കേന് വില്ല്യംസണ് 40 റണ്‍സും ന്യൂസിലാന്‍ഡിന് വേണ്ടി നേടി. അഫ്ഗാന് ബൗളിംഗ് നിരയില്‍ റാഷീദ് ഖാനും മുജിബുര്‍ രങ്മാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മാര്ട്ടിന് ഗുപ്റ്റിലിനെ ക്ലീന്‍ ബൗള്‍ഡാക്കി റാഷിദ് തന്റെ 400-ാം ടി20 വിക്കറ്റ് നേടി. ട്രെന് ബോള്‍ട്ടാണ് കളിയിലെ താരം.
ജയത്തോടെ കിവീസ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. തോല്‍വിയോടെ അഫ്ഗാനിസ്ഥാനും ഇന്ത്യയും പുറത്തായി. സെമിയില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെയാവും നേരിടുക. പാകിസ്ഥാന് ആസ്ട്രേലിയയേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: