തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്റെ പേരില്‍ പിരിയ്ക്കുന്നത് വന്‍തുക. ഒരു ലിറ്റര്‍ പെട്രോളിന് അത് കേരളത്തിലെത്തുന്ന വിലയുടെ 30.08 ശതമാനത്തോളം സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതിയായി ഈടാക്കുന്നുണ്ട്.
ഡിസലിനാകട്ടെ 22.76 ശതമാനമാണ് വില്പന നികുതിയായി പിരിക്കുന്നത്. ഇതിന് പുറമെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ നിരക്കില്‍ സെസ് പിരിയ്ക്കുന്നുമുണ്ട്. ഈ തുക കിഫ്ബിയ്ക്കാണ് പോകുന്നത്. ദിവസേന കേരളത്തില്‍ വിറ്റഴിക്കുന്നത് പെട്രോളും ഡീസലും ചേര്‍ത്ത് ഒന്നേക്കാല്‍ കോടി ലിറ്റര്‍ ഇന്ധനമാണ്. അതായത് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലേക്ക് സെസ് വഴി ഇന്ധനത്തില്‍ നിന്നും പിരിക്കുന്നത് പ്രതിദിനം ഒന്നേകാല്‍ കോടിയോളം രൂപ.
ഇന്ധനവില കൂടിയാലും കുറഞ്ഞാലും സെസ് വില ലിറ്ററിന് ഒരു രൂപ തന്നെയായിരിക്കും. ഈ വര്‍ഷം ജൂണ്‍ മാസം വരെ കിഫ്ബിക്ക് വേണ്ടി ഇന്ധനത്തില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചത് 2673 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: