ആലപ്പുഴ: ജി സുധാകരന് പിന്തുണയുമായി എസ്എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സുധാകരനെ ആക്രമിച്ചത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അദേഹം പറഞ്ഞു. നല്ല മന്ത്രിയും സംഘാടകനും അഴിമതി നടത്താത്ത വ്യക്തിയുമാണ് ജി സുധാകരന്. അദേഹത്തോളം സ്വാധീനമുള്ള ഒരു സിപിഐഎം നേതാവ് ആലപ്പുഴയില്‍ ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
തെറ്റു ചെയ്തയാള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി. വി എസ് അച്യുതാനന്ദന് വരെ ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ശാസന ലഭിച്ചിട്ടുണ്ട്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. ആ ശിക്ഷ സുധാകരന് ഉള്‍ക്കൊണ്ടു. പലപ്പോഴും അദേഹത്തെ തകര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആക്രമിച്ചവരുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ സിപിഎം പരസ്യമായ ശാസിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സുധാകരന്റേത് ഉള്‍പ്പടെ പങ്കുന്വേഷിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങിയ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പലപ്പോഴും സുധാകരനെ തകര്‍ക്കാനും തളര്‍ത്താനും ചില ദുഷ്ടശക്തികള്‍ അതിനകത്തുതന്നെ ഉണ്ടെന്നുള്ളത് വാസ്തവമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുണ്ട്. ആലപ്പുഴയ്ക്ക് അവഗണിക്കാനാകാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പറയാതിരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: