കൊരട്ടി : വിശക്കുന്നവര്‍ക്ക് പൊതിച്ചോര്‍ നല്കുന്ന ജനമൈത്രി പോലീസിന്റെ പാഥേയം പദ്ധതിക്ക് പൊന്നാടയുമായി സുരേഷ് ഗോപി എംപി. ദേശീയപാതയില്‍ കൊരട്ടി ജംക്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വര്‍ഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇതിന് നേതൃത്വം നല്കുന്ന സിഐയെ അഭിനന്ദിക്കാനും ഒപ്പം താന്‍ കരുതിയ പൊതിച്ചോര്‍ ഏല്പ്പിക്കുന്നതിനുമായാണ് എംപി എത്തിയത്.
എസ്ഐ ഒന്നിങ്ങ് വരൂ’ എംപിയുടെ അഭ്യര്‍ഥന കേട്ടതോടെ ആദ്യം എല്ലാവര്ക്കും കൗതുകവും ആകാംക്ഷയുമാണ് ഉണ്ടായത്. സല്യൂട്ട് വിവാദമാണ് അതിനുള്ള കാരണം. എന്നാല്‍ താരംതന്നെ അടുത്ത ചോദ്യവും ചേദിച്ചു, ‘നിങ്ങടെ സിഐ എന്ത്യേ’ എന്നായിരുന്നു അത്. സിഐ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ആളില്‍നിന്ന് പൊന്നാട വാങ്ങി ഇത് സിഐക്ക് കൊടുക്കണം. പാഥേയത്തിനു ചുക്കാന്‍ പിടിക്കുന്ന ആളല്ലേ, നേരിട്ട് അഭിനന്ദിക്കാനായിരുന്നു ആഗ്രഹം’ എന്നുകൂടി പറഞ്ഞ് മടക്കിപ്പിടിച്ച പൊന്നാട എസ്ഐയെ ഏല്‍പ്പിക്കുകയായിരുന്നു.
ജനമൈത്രി പോലീസും പാഥേയം പ്രവര്‍ത്തകരും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന പൊതിച്ചോറ് വിതരണത്തെക്കുറിച്ച് അറിഞ്ഞതോടെ അവിടെ ഭക്ഷണം കൊണ്ടുവയ്ക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് ഇത് നടത്തി വരുന്നത്.
ലോക്ഡൗണ്‍കാലത്ത് മുടക്കമില്ലാതെ പൊതിച്ചോറ് വിതരണം നടത്തുന്ന പാഥേയത്തെ കുറിച്ച് അറിഞ്ഞ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയിലാണ് അവിടേയ്ക്ക് എത്തിയത്. അവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്കു കൊണ്ടുപോകാം.
അപ്രതീക്ഷിതമായി എത്തിയ എംപിയെ കോര്‍ഡിനേറ്റര്‍മാരായ കെ.സി. ഷൈജു, സുന്ദരന്‍ പനങ്കൂട്ടത്തില്‍, ബിജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുണ്‍ എത്താതിരുന്നതെന്ന് അറിയിക്കുകയും പാഥേയത്തിന്റെ നടത്തിപ്പ് വിശദീകരിക്കുകയും ചെയ്തു. എല്ലാം ചോദിച്ചറിഞ്ഞശേഷം ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനം കൂടി നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം. സുനില്‍കുമാര്‍, വി.സി. സിജു, ഗ്രാമപ്പഞ്ചായത്തംഗം പി.ജി. സത്യപാലന് എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: