മലപ്പുറം: കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് സൂചന. ഇതിനകം 68 മാവോയിസ്റ്റുകളാണ് പിടിയിലായത്. ഇത് അവരുടെ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
2021 വരെ മാവോയിസ്റ്റുകള്‍ക്കെതിരെ 250ഓളം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിചേര്‍ത്ത 68 പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. പിഎല്‍ജിഎ (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി) അംഗങ്ങള്‍ മുതല്‍ മാവോയിസ്റ്റ് ഫ്രണ്ട് ഓര്ഗനൈസേഷന്, അര്‍ബന്‍ കമ്മിറ്റി ഭാരവാഹികളും പിടിയിലായവരിലുണ്ട്. വിവിധ ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
അറസ്റ്റിലായവരിലും കൊല്ലപ്പെട്ടവരിലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഇതില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീല്‍ മാത്രമാണ് മലയാളി. കേന്ദ്ര കമ്മിറ്റി അംഗം ആന്ധ്രാപ്രദേശ് സ്വദേശി കുപ്പു ദേവരാജ് ഒഴിച്ചാല്‍ മരിച്ച ആറുപേരും തമിഴ്നാട്ടുകാരാണ്. മലയാളികളായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി സിനോജും പാലക്കാട് മലമ്പുഴ സ്വദേശി ലതയും ഏറ്റുമുട്ടലിലല്ലാതെ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സിനോജ് ബോംബ് നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ചുവെന്നും ലതയെ ആന ചവിട്ടിക്കൊന്നുവെന്നുമാണ് സംഘടന പുറത്തുവിട്ട വിവരം.
രാജന് ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി രൂപേഷ്, സായുധ പരിശീലകനായ ഛത്തീസ്ഗഢ് സ്വദേശി ദീപക്, മഹാലിംഗം, റീന, ശ്രീമതി, കാളിദാസന്, ഡാനിഷ്, ചിന്നവേല്‍, ഞൊണ്ടി ഇബ്രാഹിം, മേലേതില്‍ ഉസ്മാന്, താഹ ഫസല്‍, അനൂപ് മാത്യു, ടി.കെ. രാജീവന്, ദിനേശ് തുടങ്ങിയവരാണ് പിടിയിലായവര്‍. ഒടുവില്‍ പിടിയിലായത് അര്‍ബന്‍ കമ്മിറ്റി നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി മേലേതില്‍ ഉസ്മാനാണ്. ഇവരടക്കം മുപ്പതിലേറെ പേര് വിചാരണത്തടവുകാരായി ജയിലുകളിലാണുള്ളത്.
പിടികിട്ടാനുള്ള പ്രമുഖര്‍ വിക്രം ഗൗഡ, സോമന്, സുന്ദരി, ആശ, ശ്രീമതി, ജയണ്ണ, ഗോപാലകൃഷ്ണന്, സി.പി. മൊയ്തീന്, ലെനിന്, ജഗദീഷ്, കൃഷ്ണ, അനിത, ചന്ദ്രശേഖര ഗൗരിവാള്‍, ലത ശേഖര്‍ തുടങ്ങിയവരാണ്. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രസ്ഥാനം വിട്ട് കീഴടങ്ങിയവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: