മാനന്തവാടി : കര്‍ണ്ണാക സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിനു പിന്നാലെ മലയാളി വാഹന ഉടമകളെ ലക്ഷ്യമിട്ട് അതിര്‍ത്തിയിലെ പമ്പുടമകള്‍. കേരളത്തിനെ അപേക്ഷിച്ച് കര്‍ണ്ണാടകയിലെ പമ്പുകളില്‍ ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുണ്ട്. മലയാളികളെ ആര്ക്ഷിക്കുന്നതിനായി പമ്പുടമകള്‍ വിലക്കുറവ് ചൂണ്ടിക്കാട്ടി മലയാളത്തില്‍ നോട്ടീസും അടിച്ചിറക്കിയിരിക്കുകയാണ്.
പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലവും അവിടെ ലഭിക്കുന്ന വിലക്കുറവും, ‘നിങ്ങളുടെ ഇന്ധനടാങ്കുകള്‍ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക’ എന്നും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
സംസ്ഥാനത്തെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ കേരള അതിര്‍ത്തിക്ക് സമീപത്തുള്ള കര്‍ണ്ണാടകത്തിലേയും മാഹിയിലേയും പമ്പുകളിലെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. അതിര്‍ത്തി ജില്ലകളിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടിയും ഈ പമ്പുകളിലേക്ക് എത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. ഇതോടെ പമ്പുടമകളും ആളുകളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളുമായി രംഗത്ത് എത്തിക്കഴിഞ്ഞു.
കര്‍ണാടകയില്‍ കേരളത്തിനെ അപേക്ഷിച്ച് ശനിയാഴ്ച ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവുണ്ട്. കാട്ടിക്കുളത്തും തോല്‍പ്പെട്ടിയിലും പെട്രോള്‍ പമ്പുണ്ടെങ്കിലും തോല്‍പ്പെട്ടിയിലേയും കര്‍ണാടക കുട്ടത്തെയും പെട്രോള്‍പമ്പുകള്‍ തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരവ്യത്യാസമാണുള്ളത്. എന്നിട്ടും ആളുകള്‍ ഇന്ധനം നിറയ്ക്കാനായി ഈ പമ്പുകളിലേക്ക് ഒഴുകുകയാണ്.
കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടില്‍നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കര്‍ണാടകത്തില്‍ വിവിധ ജോലികള്‍ക്കായി പോകുന്നവരും ഇത്തരത്തിലാണ് ഇന്ധനം നിറയ്ക്കുന്നത്.
ബത്തേരി മൂലങ്കാവില്‍നിന്ന് 52 കിലോമീറ്റര്‍ ദൂരമുണ്ട് കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ട് പെട്രോള്‍പമ്പിലേക്ക്. ദൂരം കൂടുതലായതിനാല്‍ തോല്പെട്ടിയിലേതുപോലെ ഇന്ധനം നിറയ്ക്കാനായിമാത്രം ആളുകള്‍ ഗുണ്ടല്‍പേട്ടയ്ക്ക് പോകാറില്ല. പക്ഷേ, ഗുണ്ടല്‍പേട്ട് വഴി വരുന്ന വാഹനങ്ങള്‍ അവിടെനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: