അബുദാബി: ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ട്് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഇന്ത്യന്‍ ടീമും കോടിക്കണക്കിന് ആരാധകരും അഫ്ഗാന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കും. കാരണം അഫ്ഗാന് കീവികളുടെ ചിറക് അരിഞ്ഞാലേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താനാകൂ. അഫ്ഗാന് തോറ്റാല്‍ ഇന്ത്യയുടെ കഥകഴിയും. നാളെ നമീബിയക്കെതിരായ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങാം.
ന്യൂസിലന്‍ഡ് അഫ്ഗാനോട് തോറ്റാല്‍ നമീബിയക്കെതിരായ വന്‍ വിജയം നേടി ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താനാകും. തുടര്‍ച്ചയായി നാലു വിജയങ്ങള്‍ നേടിയ പാകിസ്ഥാന് നേരത്തെ തന്നെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്തി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കും സെമിയിലെത്താം. ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകളാണ് രണ്ടാം സ്ഥാനക്കാരാകാന്‍ മത്സരിക്കുന്നത്.
നാല് മത്സരങ്ങളില്‍ ആറു പോയിന്റുളള ന്യൂസിലന്‍ഡാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അഫ്ഗാനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് പാകിസ്ഥാനൊപ്പം സെമിയിലെത്താം. അതേസമയം, ന്യൂസിലന്‍ഡ് തോറ്റാല്‍ ഇന്ത്യക്കും അഫ്ഗാനും പ്രതീക്ഷയ്ക്ക് വകയുണ്ട്. അവസാന മത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ, ന്യുസിലന്‍ഡ്, അഫ്ഗാന് ടീമുകള്‍ അഞ്ചു മത്സരങ്ങളില്‍ ആറു പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നില്ക്കും. പോയിന്റ് തുല്യമാകുന്നപക്ഷം മികച്ച റണ്‍റേറ്റുള്ള ടീം രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കും.
നാലു മത്സരങ്ങളില്‍ നാലു പോയിന്റുള്ള ഇന്ത്യ നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ റണ്‍ശരാശരിയില്‍ ഇന്ത്യ പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ക്ക് മുന്നിലാണ്. നാലാം മത്സരത്തില്‍ സ്കോട്ലന്ഡിനെതിരെ നേടിയ കിടിലന്‍ വിജയമാണ് ഇന്ത്യയുടെ റണ്‍ശരാശരി ഉയര്‍ത്തിയത്. മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യ എട്ട് വിക്കറ്റിനാണ് സ്കോട്ലന്ഡിനെ മറികടന്നത്.
സ്കോട്ലന്ഡിനെ 85 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ 39 പന്തില്‍ 89 റണ്‍സ് നേടി വിജയമാഘോഷിച്ചു. ആടിതിമിര്‍ത്ത ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 19 പന്തില്‍ അമ്പത് റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സ് അടിച്ചു. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡിനെ സ്പിന്നര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മഷ് ഷമിയും ചേര്‍ന്നാണ് കുറഞ്ഞ സ്കോറില്‍ ഒരുക്കിയത്. ഇരുവരും മൂന്ന്് വിക്കറ് വീതം എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: