മുംബൈ: ബോളിവുഡ് താരം ഫര്ഹാന് അഖ്തര്‍ ദീപാവലി നാളില്‍ നടത്തിയ ധന്‍തെരാസ് പൂജയ്ക്കെതിരെ വന്‍ ട്രോള്‍ ആക്രമണം. കാമുകി ശിബാനി ദണ്ഡേക്കറുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊണ്ടായിരുന്നു നടന് ഫര്ഹാന് അഖ്തറിന്റെ ധന്‍തെരാസ് പൂജ. തന്റെ സെക്രട്ടറിയോടൊപ്പം എക്സല്‍ എന്റര്ടെയിന്റ്മെന്റ് ഓഫീസില്‍ വെച്ചായിരുന്നു പൂജ.
പിന്നീട് ഇരുവരും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ചു. ഈ പടത്തോടൊപ്പം ഹാപ്പി ദീവാലി എന്ന സന്ദേശവും ഫര്ഹാന് പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഫര്‍ഹാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദ നിലപാടുള്ളവരായിരുന്നു ആക്രമണത്തിന് പിന്നില്‍.
മുസ്ലിമായ ഫര്ഹാന് എന്തിന് ധന്‍തെരാസ് പൂജയില്‍ പങ്കെടുക്കുന്നു എന്ന രീതിയിലായിരുന്നു വിമര്‍ശനം. ഇസ്ലാം ഇത് അനുവദിക്കില്ലെന്നായിരുന്നു മറ്റൊരു ട്രോള്‍. ‘ദൈവത്തോടൊപ്പമുള്ള മതമാണ് ഇസ്ലാം. ഇനി ആരെങ്കിലും മറ്റൊരു മതം തേടിയാല്‍ അത് സ്വീകരിക്കാനാവില്ല,’-ഇങ്ങിനെപ്പോകുന്നു മറ്റൊരു കമന്റ്.
പൊതുവെ പൗരത്വഭേദഗതി ബില്ലിനെതിരെയും കശ്മീര്‍ പ്രത്യേകാവകശാം എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യനിലപാടെടുക്കുന്ന താരമാണ് ഫര്ഹാന് അഖ്തര്‍. അദ്ദേഹത്തിന്റെ പിതാവ് ജാവേദ് അഖ്തര്‍ നടി കങ്കണ റണാവത്തിനെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കിയിരിക്കുകയാണ്. അതിനിടെ ഫര്ഹാന് അഖ്തറിന്റെ ഹിന്ദുആചാരാഘോഷം തീവ്രഇസ്ലാമിസ്റ്റുകളെ ചൊടിപ്പിക്കുക സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: