പുത്തൂര്‍: അതിര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോടപ്പം ദീപാവലി ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തും സൈന്യ മാതൃശക്തി കൊല്ലം ജില്ലാ കമ്മിറ്റി, ഐവര്‍കാല സാന്ത്വനം സേവാ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ദീപാവലി ആഘോഷിച്ചു. ദീപങ്ങളും മണ്‍ചിരാതും ജ്വലിപ്പിച്ച് അന്തേവാസികളോടൊപ്പം ഭജനപാടി സത്സംഗവും നടത്തി.
ജില്ലാ പ്രസിഡന്റ് മൈലം വാസുദേവന്‍പിള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മധു വട്ടവിള ഉദ്ഘാടനം ചെയ്തു. സാന്ത്വനം സേവാ കേന്ദ്രം ട്രസ്റ്റ് ജോ. സെക്രട്ടറിയും ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ ബൈജു ചെറുപൊയ്ക മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കല്‍ ശശിധരന് പിള്ള, അജയന് നായര്‍, ശ്രീപ്രകാശ്, ഗിരിഷ് കുമാര്‍ തെക്കാല, അനില്‍ കുമാര്‍, സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡന്റ് രേഖ മോഹനന്, വിജയലക്ഷ്മി, പ്രതിഭ വാസുദേവന്‍, നയന അനില്‍, പഞ്ചായത്ത് മെമ്പര്‍ അനീഷ അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: