തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കാത്തതില്‍ മണ്ണ് തിന്ന് പ്രതിഷേധിച്ച് മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ശരീരത്തില്‍ ബാനറുകള്‍ കെട്ടിയെത്തിയ ബാലരാമപുരം അവണാകുഴി സ്വദേശി വത്സലന്‍ പ്രതിഷേധിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി പെന്ഷന് മുടങ്ങിയിട്ട്. വീട് പട്ടിണിയാണെന്നും ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നും വത്സലന്‍ പറഞ്ഞു. കേരള നിയമസഭയില്‍ പോലും തങ്ങളുടെ ദുരിതം ഉന്നയിക്കാന്‍ ഒരാളുമില്ലെന്നും അദേഹം കുറ്റപെടുത്തി. സര്‍ക്കാര്‍ ശ്രദ്ധചെലുത്തിയില്ലെങ്ങില് ജീവന് അവസാനിപ്പിക്കുകയാല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും വത്സലന്‍ പറഞ്ഞു.
മരുന്ന് വാങ്ങാന്‍ പോലും കയ്യില്‍ പണം ഇല്ല. മണിക്കൂറികളോളമാണ് വത്സലന്‍ ഡിപ്പോക്ക് മുന്നില്‍ വേറിട്ട പ്രതിഷേധം നടത്തി. വേണ്ടാവിധത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായി മുടങ്ങിയ പെന്ഷന് തുക സഹിതം ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപിക്കുമെന്നും വത്സലന്‍ വ്യക്തമാക്കി. ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ച് സമരം നടത്തുന്നതിനിടെയാണ് പിണറായി സര്‍ക്കാരിനെ പ്രതിരോധകത്തിലാക്കി മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: