ദുബായ്: ദുബായ് എക്പോ 2020ന് ഇന്ത്യന്‍ പവിലിയന് സന്ദര്‍ശിച്ചത് രണ്ട് ലക്ഷത്തിലധികം കാണികള്‍. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി നിരവധി സാംസ്കാരിക പരിപാടികള്‍ നടപ്പിലാക്കിയിരുന്നു. ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷ പവിലിയനിലേയ്ക്ക് ആള്‍ക്കാരെ എത്തിക്കുകയായിരുന്നു.
ദുബായ് എക്പോയിലെ ഇന്ത്യന്‍ പവിലിയന് ഒക്ടോബര്‍ ഒന്നിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്തത്. ഒരുമാസം പിന്നിടുമ്പോള്‍ എക്സ്പോയില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നായി ഇന്ത്യ പവലിയന് മാറി. ഇന്ത്യയിലെ ഉത്സവങ്ങള്‍, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങള്‍ എന്നിവയുടെ ജനപ്രീതി ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ പവിലിയനിലേയ്ക്ക് ആകര്‍ഷിച്ചുവെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
ഒക്ടോബര്‍ മാസത്തില്‍ ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്കാരിക പരിപാടികള്‍ പവിലിയനില്‍ സംഘടിപ്പിക്കാനായി. മാത്രമല്ല എക്പോയില്‍ ഇന്ത്യയിലേയ്ക്ക് നിക്ഷേപ അവസരങ്ങള്‍ ഉറപ്പാക്കാനും പവിലിയന് സാധിച്ചതായും സംഘാടകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: