കൊട്ടാരക്കര: കേന്ദ്രം വിലകുറച്ചെങ്കിലും കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് ധനമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച പ്രതിഷേധം.
പ്രതിഷേധയോഗം ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് അഡ്വ: വയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കൊളളയടിക്കുന്ന നയം തിരുത്തിയില്ലെങ്കിൽ കൊട്ടാരക്കര എംഎൽഎ ആയ ധനമന്ത്രിക്ക് മണ്ഡലത്തിലൂടെ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ കൊട്ടാരക്കരയിലെ പരിപാടികളിൽ ധനമന്ത്രി പങ്കെടുക്കണോയെന്ന് തീരുമാനിക്കാനുളള ശേഷി ബിജെപിക്കും യുവമോർച്ചയ്ക്കും ഉണ്ടെന്നും രാധാകൃഷ്ണന് പറഞ്ഞു. മാർച്ച് വീടിന് സമീപം പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: