ജയ്പുര്‍: രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിലെ ചന്ദ്ര (ടി63) എന്ന കടുവ ഒറ്റപ്രസവത്തില്‍ മൂന്നു കൂട്ടികള്‍ക്ക് ജന്മം നല്‍കി. ചന്ദ്രയ്‌ക്ക് 10 വയസ്സ് പ്രായമുണ്ട്. ഇതോടെ രണ്‍ഥംഭോറിലെ കടുവകളുടെ എണ്ണം 77 ആയി ഉയര്‍ന്നു.
രാജ്യത്തിലുടനീളമുള്ള മൃഗസ്‌നേഹികള്‍ക്കും മന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലും പ്രശസ്തയായ മഝ്‌ലി എന്നറിയപ്പെടുന്ന കൃഷ്ണയുടെയും (ടി19) ടി28 സ്റ്റാര്‍ മെയിലിന്റെയും മകളാണ് ചന്ദ്ര. കടുവ കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ‘മൂന്ന് കുട്ടികളോടൊപ്പം ടി63 നെ രണ്‍ഥംഭോറില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. രാജസ്ഥാനില്‍ വളര്‍ന്നു വരുന്ന വന്യജീവികള്‍ എല്ലായെപ്പോഴും സന്തോഷം പകരുന്നതാണ്’ എന്ന തലക്കെട്ടോടെ ചിത്രങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ പങ്കു വച്ചു.
2015ല്‍ ടി63 രണ്ട് പെണ്‍കടുവകള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2018ല്‍ ടി120, ടി121 എന്നീ രണ്ട് ആണ്‍കടുവകള്‍ക്കും ജന്മം നല്‍കി. ഈ കുട്ടികള്‍ക്ക് മൂന്ന് മാസത്തോളം പ്രായമുണ്ടെന്ന് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡി.എന്‍ പാണ്ഡേ അറിയിച്ചു. നിലവില്‍ കടുവ സങ്കേതത്തില്‍ 20 ആണ്‍കടുവകളും, 30 പെണ്‍കടുവകളും 27 കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1700 സ്‌ക്വയര്‍ കിലോമീറ്റര്‍ ആകെ വിസ്ത്രതിയുള്ള ദേശീയോദ്യാനത്തിന്റെ 600 സ്‌ക്വയര്‍ കിലോമീറ്ററും ഉപയോഗിക്കുന്നത് കടുവകളാണ്.
നാല് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്തെ കടുവകളുടെ കണക്കെടുക്കുന്നത്. 2014ല്‍ 2,226 ആയിരുന്ന കടുവകളുടെ എണ്ണം 2018 ല്‍ 2,967 ആയി ഉയര്‍ന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കടുവകളുടെ ജനസംഖ്യ ഇരട്ടിയാകാന്‍ 2022 ആകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും, നമുക്ക് ഇത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ല്‍ ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ പ്രഖ്യാപിച്ച കടുവകളുടെ സെന്‍സെസ് ഏത് ഇന്ത്യക്കാരനെയും പ്രകൃതി സ്‌നേഹിയെയും സന്തോഷിപ്പിക്കുന്നതാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: