ന്യൂദല്‍ഹി : അന്താരാഷ്‌ട്ര തലത്തില്‍ എണ്ണയുടെ ലഭ്യത കൂടാതിരിക്കുകയും ഉപഭോഗം വര്‍ധിക്കുകും ചെയ്താല്‍ ഇന്ധനവില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ്). ഇന്ധന വില വര്‍ധിച്ചതോടെ എണ്ണ വില കുറയ്‌ക്കണമെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള ഉപഭോഗ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഒപെക് ഇക്കാര്യം അറിയിച്ചത്.
അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ ഉപഭോഗ രാജ്യങ്ങളിലെ ഇന്ധനവിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് രാജ്യങ്ങള്‍ ഒപെക്കിന് മുന്നില്‍ ആവശ്യവുമായി എത്തിയത്. എന്നാല്‍ എണ്ണ ഉപഭോഗ രാജ്യങ്ങളുടെ ആവശ്യം നിരസിച്ച ഒപെക് ഉത്പ്പാദനം നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇതനുസരിച്ച് അടുത്ത മാസം മുതല്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ അധികമായി ഉത്പ്പാദിപ്പിക്കും അളവ് കൂട്ടണമെന്ന ആവശ്യം ഒപെക് നിരസിച്ചു.
അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഇതേ നിലവാരത്തില്‍ തന്നെയായിരിക്കും ക്രൂഡ് ഓയില്‍ ഉത്പ്പാദനമെന്നും ഒപെക് വ്യക്തമാക്കി. എണ്ണ ഉപഭോഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഉയരുമെന്നതിനാല്‍ ഉല്‍പാദനം കൂട്ടണമെന്നായിരുന്നു എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം.
അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും എണ്ണയുടെ ആവശ്യം കുറയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഉല്‍പാദനം കൂട്ടാത്തതെന്നാണ് ഒപെകിന്റെ ന്യായം. നിലവില്‍ പ്രതിദിനം 99 ദശലക്ഷം ബാരലാണ് എണ്ണയാണ് ആഗോളതലത്തില്‍ ഉപയോഗിക്കുന്നത്. ഇത് കോവിഡിന് മുമ്പുള്ള 100 ദശലക്ഷം ബാരലെന്ന നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. എണ്ണ ലഭ്യത കൂടാതിരിക്കുകയും ഉപഭോഗം ഉയരുകയും ചെയ്താല്‍ വില ഇനിയും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: