ന്യൂയോര്‍ക്ക്: ഒരു യുദ്ധം മുന്നില്‍ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വര്‍ധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍.
ചൈനയുടെ സൈനികരംഗത്തെ ആധുനികവല്‍ക്കരണം അമേരിക്കക്ക് അമ്പരപ്പിക്കുന്നു. 2027 ഓളെ ചൈനയ്ക്ക് ഏകദേശം 700 ന്യൂക്ലിയര്‍ വാര് ഹെഡുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. ഇന്ത്യയുടെ കൈവശം ഇപ്പോഴുള്ളത് വെറും 100 മുതല്‍ 120 വരെ ന്യൂക്ലിയര്‍ വാര്ഹെഡുകളാണെന്ന് പറയപ്പെടുന്നു.
2030 ആകുമ്പോല് ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വര്‍ധിക്കുമെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ കര, വ്യോമ, കടല്‍ ആസ്ഥാനമായുള്ള ന്യൂക്ലിയര്‍ ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോമുകളും അതിവേഗം ഉയരുന്നു. ചൈന ഇപ്പോള്‍ തന്നെ ഒരു ന്യൂക്ലിയര്‍ ട്രയാഡ് സ്ഥാപിച്ചുകഴിഞ്ഞതായും പെന്റഗണ്‍ വിലയിരുത്തുന്നു. കരയിലും കടലിലും വായുവിലും വിക്ഷേപിക്കുന്ന ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച മിസൈലുകളുടെ കൂട്ടായ്മയാണ് ഇത്.
അതിര്‍ത്തിപ്രദേശങ്ങള്‍ ചൈന സൈനിക ഉപകരണങ്ങള്‍ വിന്യസിച്ചുകഴിഞ്ഞിരിക്കുന്നതായും പെന്റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പ്രാന്തപ്രദേശങ്ങളില്‍ പോലും ഫൈബര്‍ ഓപ്റ്റിക് ശൃംഖല ചൈന ഉയര്‍ത്തിക്കഴിഞ്ഞു. വാര്‍ത്താവിനിമയം വേഗത്തിലും ഫലപ്രദമായും നടത്താനുള്ള പ്രാപ്തി കൈവരിക്കാനാണിത്.
ചൈനയുടെ ന്യൂക്ലിയര്‍ ആയുധ പ്രോഗ്രാം 1955ല്‍ ആരംഭിച്ചു. പിന്നീട് 1964ല്‍ ആണവപരീക്ഷണം നടത്തി. അതോടെ ചൈനയില്‍ ആണവായുധവല്‍ക്കരണം ആരംഭിച്ചെന്ന് പറയാം. ചൈനയുടെ ആണവശക്തികളെ നിയന്ത്രിക്കുന്ന 802 ലോഞ്ച് ബ്രിഗേഡാണ്. സൗത്ത് ചൈനയിലെ കുന്‍മിങാണ് ഈ ബ്രിഗേഡിന്റെ ആസ്ഥാനം. ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ നിന്നും വെറും 1000 കിലോമീറ്റര്‍ മാത്രം അകലെയാണ് കുന്മിങ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്സ് മിസൈലായ ഡോംഗ് ഫെങ്-5 അഥവാ ഡിഎഫ്-5 കൈകാര്യം ചെയ്യുന്ന 801 ലോഞ്ച് ബ്രിഗേഡ് 1985ല്‍ നിലവില്‍ വന്നു. ഈ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് എത്രദൂരം സഞ്ചരിക്കാമെന്നോ? ഏകദേശം 12000 മുതല്‍ 15000 കിലോമീറ്റര്‍ വരെ. അതായത് ചൈനയ്ക്ക് ലോകത്തിലെ ഏത് രാജ്യത്തിലേക്കും ന്യൂക്ലിയര്‍ ബോംബ് ഘടിപ്പിച്ച ബാലിസ്റ്റിക്് മിസൈല്‍ അയയ്ക്കാമെന്നര്ത്ഥം. 1980ല്‍ ചൈനയ്ക്ക് 100 മിസൈലുകള്‍ അടങ്ങിയ ന്യൂക്ലിയര്‍ സേനയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: