തിരുവനന്തപുരം : ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. മുന്‍ വര്‍ഷങ്ങളിലെ സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശബരിമലയെയും പരിസര പ്രദേശങ്ങളേയും പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്നുമുള്ള പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് ഈ നടപടി. ഒരു വര്‍ഷത്തേയ്ക്കാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
കോവിഡ് പ്രോട്ടോക്കോള്‍ ഭക്തര്‍ പാലിക്കണമെന്നും. കര്‍ശ്ശ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്.
ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല തുറന്നപ്പോള്‍ വന്‍ ഭക്തജന പ്രവാഹമാണുണ്ടായത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് പ്രതിരോധ വാക്സീന് രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: