ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലകുറച്ചതിന് പിന്നാലെ 11 സംസ്ഥാനസര്‍ക്കാരുകളും ഇന്ധനനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബിഹാറും ഒഡീഷയുമാണ് നികുതി കുറച്ചത്. എന്നാല്‍ ഒരു കാരണവശാലും നികുതിയിളവ് അനുവദിക്കില്ലെന്ന പിടിവാശിയിലാണ് സിപിഎമ്മും ഇടത് സര്‍ക്കാരും.
ഒഡീഷ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) യില്‍ നിന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാകും ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വാറ്റ് കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. ബിഹാറിലും മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് 3.20 രൂപയും ഡീസലിന് 3.90 രൂപയുമാണ് കുറച്ചത്. ഉത്തരാഖണ്ഡില്‍ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ വില 6.30 രൂപയും ഡീസലിന്റെ വില 12 രൂപയുമാണ് കുറച്ചത്. ദീപാവലിയോനുബന്ധിച്ചാണ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വേറ്റ് കുറച്ചത്. ഉത്തര്‍പ്രദേശില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം വാറ്റ് നികുതി കുറച്ചു.
ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: