ബെംഗളൂരു: പുനീത് രാജ്കുമാറിന് മരണാനന്തരബഹുമതിയായി പത്മശ്രീ നല്കാന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി ബൊമ്മൈയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നുവരുന്നു.
മരണാനന്തരം എങ്ങിനെയെല്ലാം പുനീത് രാജ്കുമാറിനെ ബഹുമാനിക്കാന്‍ കഴിയും എന്ന കാര്യമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കാന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ കര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡും പുനീതിന് നല്കുന്ന കാര്യം പരിഗണനയിലാണ്. പുനീതിന്റെ ആരാധകരുടെ സംഘടനയും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ‘പലരും പുനീതിന് രാജ്യോത്സവ പുരസ്കാരം നല്കാന് ആവശ്യപ്പെടുന്നുണ്ട്. പക്ഷെ നിയമവും കോടതി നിര്‍ദേശങ്ങളും അനുസരിച്ചാല്‍, മരണാനന്തര ബഹുമതിയായി രാജ്യോത്സവ അവാര്‍ഡ് നല്കാന് പാടില്ലെന്നുണ്ട്. എന്തായാലും എപ്രകാരമാണ് പുനീതിനെ ആദരിക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും,’ സംസ്കാരിക മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
നവമ്പര്‍ ഒന്നിനാണ് പുനീത് രാജ്കുമാറിനെ സംസ്ഥാനബഹുമതികളോടെ കണ്ഡീരവ സ്റ്റേഡിയത്തില്‍ അടക്കിയത്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാതാപിതാക്കളുടെ അടുത്തായി സംസ്കരിച്ചു. അശ്വിനി രേവന്ദാണ് ഭാര്യ. രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 29ന് അന്ത്യം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: