ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി, ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡുകള്‍ . കേന്ദ്ര ആഭ്യന്തര, മന്ത്രി അമിത് ഷാ ദേശീയ തലത്തില്‍ ‘ആയുഷ്മാന്‍ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാര്‍ഡുകള്‍ ഒരു ഉദ്യോഗസ്ഥന് നല്‍കിക്കൊണ്ട് പുറത്തിറക്കി. എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനായി ‘ആയുഷ്മാന്‍ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാര്‍ഡുകള്‍ അദ്ദേഹം എന്‍എസ്ജി ഡയറക്ടര്‍ ജനറലിന് കൈമാറി. ഇന്നു മുതല്‍, എല്ലാ സിഎപിഎഫുകളിലും ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തും. ഓരോ ദിവസവും വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഏകദേശം 35 ലക്ഷം കാര്‍ഡുകളുടെ വിതരണം 2021 ഡിസംബറോടെ പൂര്‍ത്തിയാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ആരോഗ്യ അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. അസം റൈഫിള്‍സ്, സശാസ്ത്ര സീമ ബല്, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എന്‍എസ്ജി എന്നിങ്ങനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഏഴ് കേന്ദ്ര സായുധ പൊലീസ് സേനകളില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അവരുടെ ആശ്രിതരെയും ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് അല്ലെങ്കില്‍ സി ജി എച്ച് എസ് പ്രകാരം എംപാനല്‍ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളിലും സി എ പി എഫ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി മുതല്‍ പണരഹിതമായി ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് ആരോഗ്യ സുരക്ഷ സൗകര്യങ്ങള്‍ ലഭ്യമാകും.
സി എ പി എഫ് ഗുണഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ പ്രാപ്തമാക്കുന്നതിന്, ഒരു ടോള്‍-ഫ്രീ ഹെല്പ്പ്ലൈന് (14588), ഒരു ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം, കൂടാതെ വഞ്ചന/ദുരുപയോഗം എന്നിവ കണ്ടെത്തി തടയുന്നതിന് ഒരു നിയന്ത്രണ സംവിധാനം എന്നിവ സൃഷ്ടിച്ചിട്ടുണ്ട്.
സേനയിലെ ഗുണഭോക്താക്കളുടെ എണ്ണം,, ഇനിപ്പറയുന്നവയാണ്:-
ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍- എന്‍ എസ് ജി – 32,972
ആസാം റൈഫിള്‍സ് – 2,35,132
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് – 3,33,243
സശസ്ത്ര സീമാ ബല് – 2,54,573
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് – 4,66,927
അതിര്‍ത്തി സുരക്ഷാ സേന – 10,48,928
സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന – 11,86,998
ആകെ – 35,58,773
പ്രതികരിക്കാൻ ഇവിടെ എഴുതുക: