ദുബായ് : ബില്യണേഴ്സ് ക്ലബ് പുരസ്കാര വേദിയില്‍ അഭിനി സോഹന്റെ ‘ഭാരതീയ പരമ്പരാഗത കൈത്തറി- നെയ്ത്ത് പ്രദര്‍ശനം ‘. മികവുറ്റ നെയ്തുകാര്‍ക്ക് ഒരു ആഗോളവേദി നല്‍കുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭിനി സോഹനാണ് തന്റെ ഖാദി ലിനെന്‍ വസ്ത്രശേഖരങ്ങളുടെ പ്രദര്‍ശനം ദുബായില്‍ സംഘടിപ്പിച്ചത്. ഇന്‍ഡിവുഡ് ബില്യണേഴ്സ് ക്ലബ് & ഇന്‍ഡീവുഡ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് 2021 ന്റെയുംസഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലില്‍ വെച്ചായിരുന്നു പ്രദര്‍ശനം.
‘ഖാദി നൂറ്റാണ്ടുകള്‍ ചരിത്രമുള്ള ഒരു നെയ്ത്തുവിദ്യ ആണ്. നൂതന സാങ്കതികവിദ്യകളുടെ കാലഘട്ടത്തിലേക്ക് നമ്മള് പ്രവേശിച്ചിട്ടുണ്ടെങ്കിലും കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇപ്പോഴും തനതായ ഒരു മനോഹാരിത ഉണ്ട്. ഇപ്പോഴും രാജ്യത്തിന്റെ വിദൂര കോണുകളില്‍ നെയ്തുകാര്‍ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി ഈ കല അഭ്യസിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ അവര്‍ക്ക് അര്‍ഹമായ ഒരു വേദി നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പരിപാടി ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ തുടക്കമായിരിക്കും.’ .അഭിനി സോഹന്‍ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് , വിതരണക്കാരനില്‍ നിന്ന് ടെക്സ്റ്റൈല്‍ വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇന്ത്യ എത്തി . തുണിത്തരങ്ങള്‍ക്ക് കിട്ടുന്ന ജനപ്രീതി സാവധാനം പാശ്ചാത്യ ഫാഷന്‍ ലോകത്തെ സ്വാധീനിക്കാന്‍ തുടങ്ങി , ഇത് ആഗോളതലത്തില്‍ പുതിയ ഫാഷന്‍ ശൈലികള്‍ ഉത്ഭവിക്കാന്‍ പ്രേരണയായി. ഖാദിയുടെ പാരമ്പര്യ വിശുദ്ധി സംരക്ഷിക്കുവാനായി ഇന്ത്യയിലെ നെയ്ത്തുകാര്‍ നൂറ്റാണ്ടുകളായി ഈ കൈത്തറിവിദ്യ പരിശീലിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.
സൗണ്ട് ഹീലര്‍, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളില്‍ പ്രശസ്തയായ നിയ റോയിയും ഈ ഷോയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സാമൂഹ്യ മനസ്സിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ ‘തെറാപ്പി’കളിലൂടെയും നിരവധിയാളുകള്‍ക്ക്
ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവര്‍ നല്‍കിയിട്ടുണ്ട്. ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസറും, ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടറും കൂടിയാണ് നിയ .
ബെസ്റ്റ് ഗ്ലോബല്‍ ഡിസൈനേഴ്സിനെ തിരഞ്ഞെടുക്കുന്ന ദുബൈയിലെ ഏറ്റവും വലിയ ഫാഷന്‍ റണ്‍വേയില്‍, VIE ഫാഷന്‍ വീക്ക്’ 2021 ന്റെ ‘ ബെസ്റ്റ് കള്‍ച്ചറല്‍ ഡിസൈനര്‍’ പുരസ്കാരവും അഭിനിക്ക് ലഭിച്ചിരുന്നു. വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ അഭിനി കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്ക് , ന്യൂ ഡെല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന 42- മത് ദേശീയ സെമിനാറില്‍ ബിസിനസ് എക്സലന്‍സിനായുള്ള ‘ ഇന്ത്യന്‍ അചീവേഴ്സ്’ അവാര്‍ഡും , ഫാഷന്‍ മേഖലയിലെ മികച്ച നേട്ടങ്ങള്‍ക്ക് ടൈം ടു ലീപ് – എം.എസ്.എം.ഇ എഡിഷന് 2020 ലെ വനിതാ അചീവ്വറിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്. ‘മിസ്സിസ് കോസ്മോസ് ഫാഷന്‍ ഐക്കണ്‍ 2020 ന്റെ ‘ ബ്രാന്‍ഡ് അംബാസഡര്‍, കൂടി ആണ് അഭിനി സോഹന്‍.വുമണ്‍സ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപെട്ടു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ റോയിയുടെ സഹധര്‍മ്മിണി ആണ് അഭിനി റോയ്. ചലച്ചിത്ര നിര്‍മ്മാണം, ടെലിവിഷന്‍ എന്നീ മേഖലകളിലെ സജീവ സാന്നിധ്യത്തിനു പുറമേ, ബിസ് ടിവി നെറ്റ്വര്‍ക്കിന്റെ പ്രൊഡ്യൂസറായും ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഷാര്‍ജയിലെ ഏരീസ് ഇന്റീരിയേഴ്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും അവര്‍ സേവനമനുഷ്ഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: