കൊല്ലം: അതിഭീകരമായ മഹാമാരിക്കുശേഷം രാജ്യം ഒരുമോചനത്തിന് വേണ്ടി കൊതിക്കുന്ന സന്ദര്‍ഭത്തില്‍ അനാവശ്യസമരങ്ങള് ഒഴിവാക്കാന്‍ നാടിനോട് പ്രതിബദ്ധതയുള്ള ഏവരും ശ്രമിക്കണമെന്ന് എഴുത്തുകാരന് എം. മുകുന്ദന്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ റിസര്‍ച്ച് വെബ് ജേണലായ സംവേദയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എന്തിന് വേണ്ടിയാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു സമരത്തെയും പൊതുസമൂഹം അംഗീകരിക്കില്ല. ഈ പൊതുബോധം എല്ലാവര്ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി. സുകേശന്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.പി.കെ. ഗോപന്, എസ്. നാസര്‍, രാജേഷ് എരുമേലി, കെ.ബി. ശെല്‍വമണി, ചവറ കെ.എസ്. പിള്ള, പി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: