ഗ്ലാസ്ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് 2070ഓടെ നെറ്റ് സീറോയാക്കുമെന്ന് മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ബ്രിട്ടനിലെ പ്രസിഡന്റ് ബോറിസ് ജോണ്സണ്. ഇത് ഇന്ത്യയ്ക്ക് കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു.
കൈവരിക്കാവുന്ന നേട്ടം മാത്രം പ്രസംഗിച്ചതിന് പരിസ്ഥിതി വിദഗ്ധരും മോദിയെ അഭിനന്ദിച്ചു. മോദിയുടെ ഈ പ്രതിജ്ഞ വികസിത് രാഷ്ട്രങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാന്‍ വികസ്വരരാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു ലക്ഷം കോടി ഡോളറിന്റെ സഹായം ഉടന്‍ നല്കാന് വികസിത രാഷ്ട്രങ്ങള്‍ ബാധ്യസ്ഥരായിത്തീരും.
അടുത്ത 10 വര്‍ഷം കൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 100 ടണ്ണിന്റെ കുറവ് വരുത്താന്‍ വേണ്ട മാര്‍ഗ്ഗരേഖ ഇന്ത്യ ഉണ്ടാക്കിക്കഴിഞ്ഞതായി പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ എന്‍വയണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നാരായണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: