കൊല്‍ക്കത്ത : ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്ത്- ഉള്- മുജാഹിദ്ദീന്‍ അംഗമായ ആള് ബംഗാളില്‍ എന്‍ഐഎയുടെ പിടിയില്‍. സൗത്ത് 24 പരഗനാസ് ജില്ലയില്‍ നിന്നാണ് ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റിലായ ജെഎംബി ഭീകരന്റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് വിവരം.
ബുധനാഴ്ച അറസ്റ്റിലായ ഭീകരന്റെ പേരോ മറ്റ് വിവരങ്ങളൊന്നും എന്‍ഐഎ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് അല്‍- ഖ്വയ്ദ, ഹര്‍കത്ത്- ഉള്- ജിഹാദ് അല്‍- ഇസ്ലാമി തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ വ്യാജ വോട്ടര്‍ ഐഡിയും, ആധാര്‍ കാര്‍ഡുകളും ഭീകര സംഘടനയായി ബന്ധമുള്ളതായി തെളിയിക്കുന്ന നിരവധി തെളിവുകളും ലഭിച്ചിട്ടുണ്ട്.
ബംഗാളിലെ വിവിധ കേന്ദ്രങ്ങളില്‍ തീവ്രവാദ ശൃംഖലകള്‍ ഉണ്ടാക്കുന്നതിലെ നിര്‍ണായക കണ്ണിയായിരുന്നു ഇയാള്‍. ഇന്ത്യയിലേക്ക് ഇയാള്‍ എത്തിയത് എങ്ങിനെയെന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ്. ഇയാളുമായി ബന്ധമുള്ള ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബംഗാളില്‍ നിന്നും ജെഎംബി ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരര്‍ ഇതിനോടകം തന്നെ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: