തിരുവനന്തപുരം: മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ ‘മെയിന്‍സ്ട്രീം ടിവി’ ജര്‍മ്മന്‍ കമ്പനിയായ മെയിന്‍ സ്‌റ്റേജ് ഹബ്ബുമായി കൈ കോര്‍ക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, വെബ് സീരീസുകള്‍, കുട്ടികള്‍ക്കുള്ള അനിമേഷന്‍ സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ ഉള്ളടക്കവുമായാണ് മെയിന്‍സ്ട്രീം ടിവി യൂറോപ്യന്‍ മലയാളികള്‍ക്ക് മുന്നിലേക്കെത്തുന്നത്. ഓരോ ആഴ്ചയിലും പുതിയ വീഡിയോകള്‍ പ്രേക്ഷകര്‍ക്കായി പുറത്തിറക്കാന്‍ ശ്രമിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മെയിന്‍സ്ട്രീം ടിവിയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ വലിയ പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്ന് മെയിന്‍ സ്‌റ്റേജ് ഹബ്ബ് സ്ഥാപകനും സിഇഒയുമായ സ്വെന്‍ വെഗ്‌നര്‍ പറഞ്ഞു. തന്റെ വേരുകള്‍ കേരളത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ നിന്നുള്ള മെയിന്‍ സ്ട്രീം ടിവി മെയിന്‍ സ്‌റ്റേജ് ഹബ്ബിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. ജര്‍മ്മന്‍ മലയാളികള്‍ക്കുവേണ്ട ഉള്ളടക്കം നിര്‍മ്മിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കൊടുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനത്തിന് ഒരു ജര്‍മ്മന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന് മെയിന്‍ സ്ട്രീം ടിവി സ്ഥാപകനും സിഇഒയുമായ ശിവ എസ് വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് മെയിന്‍സ്ട്രീം ടിവിയുടെ രീതി. ഇതാണ് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മെയിന്‍സ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപയോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിന്‍സ്ട്രീം ടിവി നല്‍കും. ഉപയോക്താക്കളുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിന്‍സ്ട്രീം ടിവി ഒരുക്കുന്നുവെന്നും ശിവ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയിലെ പ്രേക്ഷകര്‍ ഇത്രയും നാള്‍ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജര്‍മ്മനിയിലെ ഞങ്ങളുടെ പ്രേക്ഷകര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിന്‍ സ്‌റ്റേജ് ഹബ്ബുമായി ചേര്‍ന്നു പ്രവൃത്തിക്കാനാവുന്നതില്‍ അതിയായ സന്തോഷമുണ്ട് ‘. മെയിന്‍ സ്ട്രീം ടിവിയുടെ പ്രതിനിധി ജയകൃഷ്ണന്‍ പറഞ്ഞു. വരുന്ന രണ്ടു വര്‍ഷം ഇന്‍ഡോജര്‍മ്മന്‍ പങ്കാളിത്തത്തില്‍ മെയിന്‍ സ്‌റ്റേജ് ഹബ്ബ്, മെയിന്‍സ്ട്രീം ടിവിയുമായി ചേര്‍ന്ന് കേരളത്തിലെ കണ്ടന്റ് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തും. കേരളത്തിലെ കണ്ടന്റ് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നതെന്ന് അവര്‍ അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ്, ആമസോണ്‍ ഫയര്‍ ടിവി, വെബ്ബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മെയിന്‍ സ്ട്രീം ടിവി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: