Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി മൈക്രോസോഫ്റ്റ് ഒന്നാമത്; പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാത്തത് ആപ്പിളിന് തിരിച്ചടിയായി

മൈക്രോസോഫ്റ്റിന്റെ മെയിന്‍ പ്രോഡക്റ്റായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനപ്പുറത്തേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുക എന്നത് തന്നെയാണ് നദെല്ലയുടെ ലക്ഷ്യവും. മൈക്രോസോഫ്റ്റ് മുന്നിലാണെങ്കിലും ആപ്പിളിന്റെ പ്രൗഢി കുറയുന്നില്ല എന്നതും വസ്തുത തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 09:48 am IST
in Technology

ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ് മാറി. ആപ്പിളിന്റെ ഓഹരി രണ്ടു ശതമാനം ഇടിഞ്ഞതോടുകൂടിയാണ് ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് മുന്നിലെത്തിയത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറും ആപ്പിള്‍ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യന്‍ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 600 കോടി കുറഞ്ഞതാണ് ആപ്പിള്‍ ഇപ്പോള്‍ പിന്നോട്ട് പോകാനുള്ള കാരണം. ആപ്പിള്‍ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു.  

വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പടെ പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം. അതേ സമയം ഇതേ കാലയളവില്‍ പ്രതീക്ഷിച്ച വരുമാത്തേക്കാള്‍ 22 ശതമാനം കൂടുതല്‍ വരുമാനം മൈക്രോസോഫ്റ്റ് ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ നേടി.  

ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ ആപ്പിള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. എന്നാല്‍ ലോക മാര്‍ക്കറ്റ് വീണ്ടും ഉണരുന്നതോടെ കാര്യങ്ങള്‍ മാറിമറിയും എന്നും ആപ്പിള്‍ ഉയര്‍പ്പ് നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഈ അവസ്ഥ മൈക്രോസോഫ്റ്റ് പ്രയോജനകരമാകുകയാണ് ചെയ്തത്. ഇതിനായി മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവയ്‌ക്ക് ഐഫോണും മറ്റു ഉപകരണങ്ങള്‍ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ഈ ബിസിനസുകള്‍ വളരെയധികം ലാഭം നേടാന്‍ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും.

ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ അമരക്കാരന്‍ സത്യാ നദെല്ല ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്നതും ക്ലൗഡ് കമ്പ്യൂട്ടിങ്ങിനാണ്. മൈക്രോസോഫ്റ്റിന്റെ മെയിന്‍ പ്രോഡക്റ്റായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനപ്പുറത്തേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുക എന്നത് തന്നെയാണ് നദെല്ലയുടെ ലക്ഷ്യവും. മൈക്രോസോഫ്റ്റ് മുന്നിലാണെങ്കിലും ആപ്പിളിന്റെ പ്രൗഢി കുറയുന്നില്ല എന്നതും വസ്തുത തന്നെയാണ്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആപ്പിള്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

അതേ സമയം വിപണി മൂല്യത്തിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റും ആപ്പിളും സുരക്ഷിതമായ സ്ഥാനത്ത് അല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ആപ്പിളിനും മൈക്രോസോഫ്റ്റിനും വെല്ലുവിളിയായി തീരുന്ന കമ്പനികളുടെ പട്ടികയയില്‍ എലോണ്‍ മസ്‌കിന്റെ ടെസ്‌ലയുമുണ്ട്. അതിന് പിന്നാലെ എന്‍വിഡിയ, ചൈനയിലെ ടെന്‍സന്റ് ഹോള്‍ഡിങ്‌സും ഉണ്ട്. ഭാവിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി തീരാന്‍ സാധ്യതയുള്ളതാണ് ടെന്‍സന്റ് ഹോള്‍ഡിങ്‌സ്. ചൈനയിലെ പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും പ്രശ്‌നങ്ങളും തുടര്‍ന്നില്ലെങ്കില്‍ ടെന്‍സന്റിന് വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ ടെക് ഓട്ടോ ഭീമന്മാരെ കടത്തിവെട്ടിയാലും അത്ഭുതമില്ല. ഈ കമ്പനികള്‍ക്കു പിന്നിലായി പേപാല്‍, എഎസ്എംഎല്‍ ഹോള്‍ഡിങ് എന്‍വി, ചിപ്പ് നിര്‍മാതാവ് ടിഎസ്എംസി ലിമിറ്റഡ് തുടങ്ങി കമ്പനികളും ഭാവിയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ പടക്കുതിരകളാകും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Tags: സാങ്കേതികംകമ്പനിബിസിനസ്സ്‌മൈക്രോ സോഫ്റ്റ്ആപ്പിള്‍Stock market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്കേര്‍പ്പെടുത്തി സെബി

Business

പ്രതിഫലിക്കാതെ ഓഹരി വിപണി : ഹിന്‍ഡന്‍ബര്‍ഗിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല!

Business

ഫസ്റ്റ് ക്രൈ ഓഹരി വാങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 3.83 കോടി ലാഭം;

India

ഓഹരി വിപണിക്കു വിശ്വാസ്യതയില്ലെന്നു പറച്ചില്‍; അഞ്ചു മാസം കൊണ്ടു രാഹുലിന് ലഭിച്ചത് 46.50 ലക്ഷം ലാഭം

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)
Business

മാധബി പുരി പറഞ്ഞു, ‘ഓഹരി വിപണിയിലെ ചൂതാട്ടം തടയണം’; നികുതി കൂട്ടിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു: ‘ഊഹക്കച്ചവടമാകാം, ചൂതാട്ടം വേണ്ട’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.