ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ് മാറി. ആപ്പിളിന്റെ ഓഹരി രണ്ടു ശതമാനം ഇടിഞ്ഞതോടുകൂടിയാണ് ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് മുന്നിലെത്തിയത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറും ആപ്പിള്‍ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യന്‍ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 600 കോടി കുറഞ്ഞതാണ് ആപ്പിള്‍ ഇപ്പോള്‍ പിന്നോട്ട് പോകാനുള്ള കാരണം. ആപ്പിള്‍ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു.
വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പടെ പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം. അതേ സമയം ഇതേ കാലയളവില്‍ പ്രതീക്ഷിച്ച വരുമാത്തേക്കാള്‍ 22 ശതമാനം കൂടുതല്‍ വരുമാനം മൈക്രോസോഫ്റ്റ് ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ നേടി.
ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ ആപ്പിള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. എന്നാല്‍ ലോക മാര്‍ക്കറ്റ് വീണ്ടും ഉണരുന്നതോടെ കാര്യങ്ങള്‍ മാറിമറിയും എന്നും ആപ്പിള്‍ ഉയര്‍പ്പ് നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഈ അവസ്ഥ മൈക്രോസോഫ്റ്റ് പ്രയോജനകരമാകുകയാണ് ചെയ്തത്. ഇതിനായി മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവയ്‌ക്ക് ഐഫോണും മറ്റു ഉപകരണങ്ങള്‍ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ഈ ബിസിനസുകള്‍ വളരെയധികം ലാഭം നേടാന്‍ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും.
ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ അമരക്കാരന്‍ സത്യാ നദെല്ല ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്നതും ക്ലൗഡ് കമ്പ്യൂട്ടിങ്ങിനാണ്. മൈക്രോസോഫ്റ്റിന്റെ മെയിന്‍ പ്രോഡക്റ്റായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനപ്പുറത്തേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുക എന്നത് തന്നെയാണ് നദെല്ലയുടെ ലക്ഷ്യവും. മൈക്രോസോഫ്റ്റ് മുന്നിലാണെങ്കിലും ആപ്പിളിന്റെ പ്രൗഢി കുറയുന്നില്ല എന്നതും വസ്തുത തന്നെയാണ്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആപ്പിള്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം വിപണി മൂല്യത്തിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റും ആപ്പിളും സുരക്ഷിതമായ സ്ഥാനത്ത് അല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ആപ്പിളിനും മൈക്രോസോഫ്റ്റിനും വെല്ലുവിളിയായി തീരുന്ന കമ്പനികളുടെ പട്ടികയയില്‍ എലോണ്‍ മസ്‌കിന്റെ ടെസ്‌ലയുമുണ്ട്. അതിന് പിന്നാലെ എന്‍വിഡിയ, ചൈനയിലെ ടെന്‍സന്റ് ഹോള്‍ഡിങ്‌സും ഉണ്ട്. ഭാവിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി തീരാന്‍ സാധ്യതയുള്ളതാണ് ടെന്‍സന്റ് ഹോള്‍ഡിങ്‌സ്. ചൈനയിലെ പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും പ്രശ്‌നങ്ങളും തുടര്‍ന്നില്ലെങ്കില്‍ ടെന്‍സന്റിന് വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ ടെക് ഓട്ടോ ഭീമന്മാരെ കടത്തിവെട്ടിയാലും അത്ഭുതമില്ല. ഈ കമ്പനികള്‍ക്കു പിന്നിലായി പേപാല്‍, എഎസ്എംഎല്‍ ഹോള്‍ഡിങ് എന്‍വി, ചിപ്പ് നിര്‍മാതാവ് ടിഎസ്എംസി ലിമിറ്റഡ് തുടങ്ങി കമ്പനികളും ഭാവിയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ പടക്കുതിരകളാകും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: