ന്യൂദല്‍ഹി: സായുധ സേനയുടെ നവീകരണത്തിനായി 7,965 കോടി രൂപയുടെ മൂലധന ഏറ്റെടുക്കല്‍ ശുപാര്‍ശ അംഗീകരിച്ച് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. പൂര്‍ണമായും ഇന്ത്യില്‍ തന്നെയാകും നവീകരണത്തിന്റെ രൂപകല്പന, വികസനം, നിര്‍മ്മാണം എന്നിവ നടക്കുക. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ശുപാര്‍ശ അംഗീകരിച്ചത്.
പദ്ധതി പ്രകാരം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ നിന്നും പന്ത്രണ്ട് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ വാങ്ങും. നാവിക യുദ്ധക്കപ്പലുകളുടെ ട്രാക്കിംഗ് സംവിധാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ലിങ്സ് ഫയര്‍ കണ്ട്രോള് സിസ്റ്റം മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ ബെല്ലില്‍ നിന്നാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ നിന്നും നാവിക സേനയ്ക്കായി നവീകരിച്ച ഡോര്‍ണിയര്‍ വിമാനങ്ങളും വാങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മറ്റൊരു സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) നിര്‍മ്മിക്കുന്ന നവീകരിച്ച സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (SRGM) തോക്കുകള്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് കൂടുതല്‍ പ്രചോദനം നല്‍കും. ഇതുവഴി,നാവിക തോക്കുകള്‍ വിദേശത്തു നിന്നും സംഭരിക്കുന്നത് നിര്‍ത്തലാക്കും. ബെല്ലിന്റെ സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്കള്, കൂടുതല്‍ ദൂരപരിധിയില്‍ ഉള്ള ലക്ഷ്യത്തില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ്. ഇത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: