ന്യൂദൽഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളില്‍ കൂടി അംഗീകാരം. കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് പിന്നീട് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
ജി20 ഉച്ചകോടിയില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് അംഗരാജ്യങ്ങള്‍ പരസ്പരം അംഗീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേകം ചര്‍ച്ച ചെയ്തതായും കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേഷന്റെ പ്രശ്‌നം, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആസ്‌ത്രേല്യ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. വളരെ നേരത്തെ ആസ്‌ത്രേല്യ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ മാസത്തില്‍ ബ്രിട്ടനും ഹംഗറി, സെര്‍ബിയ എന്നീ രാജ്യങ്ങളും പരസ്പരം കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: