ദീപാവലി ദിനത്തില്‍ തമിഴ്നാട്ടിലെ 1500 സ്ക്രീനുകളിലേക്ക് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം. ദീപാവലി ദിനമായ നാലിന് രാവിലെ അഞ്ചു മുതലാണ് അണ്ണാത്തെയുടെ പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലക്സില്‍ 85 ഷോകളാണ് അന്നു നടക്കുക.
വിദേശരാജ്യങ്ങളിലെ 1100 തിയറ്ററുകളിലാണ് ‘അണ്ണാത്തെ’ റിലീസ് ചെയ്യുക. അമേരിക്കയിലെ 677 തിയറ്ററുകളിലും കാനഡയിലെ 17 തിയറ്ററുകളിലും മലോഷ്യയിലെ 110 തിയറ്ററുകളിലും ശ്രീലങ്കയിലെ 86 തിയറ്ററുകളിലും രജനീ ചിത്രം റിലീസ് ചെയ്യും.
‘അണ്ണാത്തെ’യ്ക്ക് വേണ്ടി ശിവകാര്ത്തികേയന് ചിത്രം ‘ഡോക്ടര്‍’ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്ന് നാളെ പിന്‍വലിക്കും. ഒ നാലിന് റിലീസ് ചെയ്യുന്ന അണ്ണാത്തയ്ക്ക് കൂടുതല്‍ സ്ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്ച്ചേഴ്സ് എടുത്തിരിക്കുന്നത്. ‘ഡോക്ടര്‍’ ദീപാവലി ദിനത്തില്‍ തന്നെ സണ്‍ ടിവിയിലൂടെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. ഈ പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സണ്‍ ടിവിയില്‍ സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്‍ക്ക് കുറവുണ്ടാവും.
രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ദീപാവലി ചിത്രമാണ് തിയറ്ററുകളില്‍ എത്തുന്നത്. നവംബര്‍ നാലിന് സിനിമ തിയറ്ററുകളിലെത്തും. നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ജാക്കി ഷ്റോഫ്, ജഗബതി ബാബു എന്നിവര്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: