Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്‌മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്‌ട്ര പുരസ്‌ക്കാരം

ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 04:40 pm IST
in Travel

ലണ്ടന്‍  :  സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ അയ്‌മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം.  

ലണ്ടനില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍  വി ആര്‍ കൃഷ്ണ തേജ പുരസ്‌ക്കാരം ഏറ്റുവാങ്ങി. 2018 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഇതോടെ കുമരകത്തിന് പിന്നാലെ  കോട്ടയം ജില്ലയിലെ അടുത്ത ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ലോകശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ് അയ്‌മനം ഗ്രാമം. അയ്‌മനം മോഡല്‍ ആര്‍ ടി വില്ലേജ് പ്രോജെ ക്ടിനോപ്പം മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ വുമണ്‍സേഫ് ഡസ്ടിനെഷന്‍ പ്രോജെക്ട്ടിനും വണ്‍ ടു വാച്ച് അവാര്‍ഡ് ലഭിച്ചു.

ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിന്റെ മുഖമുദ്രയായി മാറിയതിനുള്ള അന്താരാഷ്‌ട്ര അംഗീകാരമാണ് അയ്‌മനം പദ്ധതിക്ക് ലഭിച്ച പുരസ്‌ക്കാരമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്‌ക്കാരം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക സമൂഹത്തിന് വികസനകാര്യങ്ങളില്‍ ലഭിക്കുന്ന പങ്കാളിത്തം കൂടുതല്‍ ബലവത്താക്കാന്‍  ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്‌ക്ക് ലഭിച്ച ഈ പുരസ്‌ക്കാരത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ മറ്റ്  ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാതൃകയാകാനും പുരസ്‌ക്കാരലബ്ധി പ്രചോദകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അയ്‌മനത്തെ  മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി 2020 സെപ്തംബറില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍പ്പെട്ട ഒന്നാം ഘട്ടത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യമായി പൂര്‍ത്തിയാക്കിയ പഞ്ചായത്ത് എന്ന നിലയിലാണ് അയ്‌മനം പഞ്ചായത്തിനെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്.

ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ പദ്ധതികള്‍   സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മിഷന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ കെ രൂപേഷ് കുമാറാണ് 2018ല്‍ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍ എന്ന പദ്ധതി തയ്യറാക്കിയത് കേരളത്തിലെ 13 പ്രദേശങ്ങളില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ കോട്ടയം ജില്ലയിലെ നീണ്ടൂര്‍, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, തിരുവാര്‍പ്പ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി അയ്‌മനത്ത് വിവിധ  ഹോംസ്‌റ്റേകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  8 ഹോംസ്‌റ്റേകളുടെ അംഗീകാരനടപടികള്‍ പുരോഗമിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ അനുഭവവേദ്യ പാക്കേജുകളുടെ ഭാഗമായി ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്‌മനത്ത് നടപ്പാക്കി വരുന്നത്. വനിത ടൂര്‍ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍ നടത്തുന്ന ഈ പാക്കേജുകള്‍ ഇതിനോടകം ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അയ്‌മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദേശ വാസികളെ ഉള്‍പ്പെടുത്തി തയ്യറാക്കി ടൂറിസ്റ്റുകളുടെ  ബുക്കിങ്ങ് ഉറപ്പാക്കി . പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ നിലവില്‍ വന്നു.

മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍പ്പെടുത്തി അയ്‌മനം പഞ്ചായത്തില്‍ ആമ്പല്‍ ഫെസ്റ്റ് നടത്തുകയും ശിക്കാര മോട്ടോര്‍ ബോട്ട് സംരഭകര്‍ക്ക് മികച്ച വരുമാനം ലഭിക്കുകയും ചെയ്തു.

ആര്‍ ടി മിഷന്റെ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയായ ഒന്നാം ഘട്ടത്തില്‍ 617 പ്രദേശവാസികള്‍ക്കു വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുകയും 118 പ്രാദേശിക തൊഴില്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 2020 ജനുവരി 1 ന് പ്രദേശത്തെ ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ  പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു. 2020 സപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് രണ്ടാം ഘട്ടം.

Tags: ടൂറിസംഅയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.