പുനലൂര്‍: ദീപാവലിക്ക് ഒരു ദിവസം ബാക്കി നില്‍ക്കെ പടക്ക വിപണി ഉണര്‍ന്നു കഴിഞ്ഞു. വ്യത്യസ്ത രൂപങ്ങളിലുള്ള പടക്ക ഉത്പന്നങ്ങള്‍ ആണ് ഒരുങ്ങിയിട്ടുള്ളത്. ഒന്നര രൂപയുടെ ഓലപ്പടക്കം മുതല്‍ മൂവായിരം രൂപ വിലയുള്ള ഷോട്ട് വരെയാണ് വിപണിയില്‍ ഉള്ളത്.
കൊവിഡ് പ്രതിസന്ധി ഇപ്പോഴും തുടരുന്ന ശിവകാശിയിലും പടക്കനിര്‍മ്മാണം ഏറെക്കുറഞ്ഞതായി പടക്ക നിര്‍മ്മാതാവും മൊത്ത വില്പനക്കാരനുമായ കടയ്ക്കല്‍ ശ്രീ ശിവ ഫയര്‍ വര്‍ക്സ് ഉടമ സാബു പുരുഷോത്തമന് ജന്മഭൂമിയോട് പറഞ്ഞു. ശിവകാശി ഉത്പന്നങ്ങള്‍ക്ക് പുറമെ സാബുവിന്റെ നിര്‍മ്മാണ ശാലയില്‍ ഒരുങ്ങുന്ന ആകാശ ദീപകാഴ്ച ഉപകരണങ്ങളും വിപണിയില്‍ പ്രിയങ്കരങ്ങളായി മാറിക്കഴിഞ്ഞു. ഇക്കുറി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പടക്കങ്ങളും, ലാത്തിരികളും, പൂത്തിരികളും വിപണിയില്‍ സജീവമായിട്ടുണ്ട്.
ഈ വര്‍ഷത്തെ പ്രധാന ഇനം ഹെലികോപ്റ്റര്‍ ആണ് വിവിധ വര്‍ണ്ണങ്ങളില്‍ ആകാശത്ത് പറന്ന് നടക്കുന്ന ഇതിന് 10 എണ്ണം അടങ്ങിയ ഒരു പാക്കറ്റിന് വില- 150 രൂപയാണ് വില. പിന്നീട് ട്രോണ്‍. ഇതും ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് പറന്നിറങ്ങും 10 എണ്ണം-250 രൂപ, കളര്‍ ഫ്ലാഷ് (മിന്നി മിന്നിവര്ണ്ണ ജ്വാല വിതറും) – 10 എണ്ണം – 150 രൂപ, കളര്‍ സ്പണ്ടിന്നര് (10 നിറങ്ങളില്‍ തിളങ്ങും)- 10 എണ്ണം- 200 രൂപ, ഡക്ക് (താറാവിനെ പോലെ ചലിക്കുന്നത്) 1 എണ്ണം- 350 രൂപ, കമ്പിത്തിരി (30 സെ.മി)- 5 എണ്ണം- 60 രൂപ, 50 സെ.മി.- 5 എണ്ണം- 150 രൂപ, 15 സെ.മി- 10 എണ്ണം- 60 രൂപ, 10 സെ.മി- 10 എണ്ണം- 25 രൂപ, കളര്‍ പണ്ടൂത്തിരി- ചുവപ്പ്, പച്ച- 10 രൂപ. ചക്രം- 10 എണ്ണം- 150 രൂപ, ചക്രം (ഇടത്തരം) – 10 എണ്ണം – 100 രൂപ, കൊരപ്പൂ- (വലുത്) 2 എണ്ണം – 60 രൂപ, 10 എണ്ണം- 200 രൂപ, കൊരപ്പൂ (ചെറുത്)
10 എണ്ണം – 150, 100, 75 രൂപാ നിരക്കിലും കിട്ടും. ചൈനാ പടക്കം- 10 എണ്ണം- 60 രൂപ, ചെറിയ പടക്കം (50 എണ്ണം പാക്കറ്റ്) 75 രൂപ. ആകാശത്ത് തുരുതുരാ പൊട്ടി ചിതറുന്ന ഷോട്ട് 12- എണ്ണം- 60 രൂപ, 30 എണ്ണം- 500 രൂപ, 60 എണ്ണം- 900 രൂപ, 120 എണ്ണം- 1600 രൂപ, 240 എണ്ണം- 3000 രൂപ എന്ന നിരക്കിലും അമിട്ട്, കളര്‍ ഗുണ്ട്, ബീഡി പടക്കം, മാജിക് പോട്ട്…… തുടങ്ങി നിരവധി വ്യത്യസ്ത ഇനം പടക്ക ഉത്പന്നങ്ങള്‍ ആണ് വിപണിയില്‍ സജീവമായി മാറിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: