വാഹന നിര്‍മാണ മേഘലയിലെ വമ്പനായ ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വാഹന വില്പനയില് മാത്രം ഒക്ടോബറില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ഒക്ടോബറില്‍ വിറ്റത് 65,151 കാറുകളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 49,669 മാത്രമായിരുന്നു.
യാത്രാ വാഹന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 23,617 വാഹനങ്ങളാണ് ടാറ്റ വിറ്റത്. എന്നാല്‍ ഇത് ഈ വര്‍ഷം ഒക്ടോബറില്‍ 33,925 യൂണിറ്റുകളായി ഉയര്‍ത്താന്‍ ടാറ്റയ്ക്ക് സാധിച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 44 ശതമാനം വളര്‍ച്ചയാണ് ടാറ്റ ആ വിഭാഗത്തില്‍ കൈവരിച്ചിരിക്കുന്നത്. ഈ മാസം വിറ്റതില്‍ 32,339 ഐസിഇ കാറുകളും (പെട്രോളിലോ ഡീസലിലോ ഓടുന്നവ) 1586 വൈദ്യുത കാറുകളുമാണുള്പ്പെടുന്നത്.
വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തില്‍ 20 ശതമാനം വളര്‍ച്ചയോടെ 31,226 വാഹനങ്ങള്‍ ടാറ്റയ്ക്ക് ഈ മാസം നിരത്തിലിറക്കാനായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 26,052 വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയത്. അതേ സമയം ഈ വിഭാഗത്തില്‍ 2,448 വാഹനങ്ങള്‍ ടാറ്റ കയറ്റുമതിയും നടത്തി.
മൊത്തത്തില്‍ 30 ശതമാനം വര്‍ദ്ധനയോടെ 67,829 വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ മാസം വിപണിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 52,132 വാഹനങ്ങള്‍ മാത്രമായിരുന്നു. യാത്രാ വാഹനങ്ങളില്‍ ശക്തമായ കുതിപ്പ് തുടരുന്നതിനിടയിലും ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളിലും കൂടുതല്‍ ഡിമാന്‍ഡ് മെച്ചപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: