പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭ വൈസ് ചെയര്മാന് അഡ്വ.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഗ്രഹാര നിവാസികളുടെ താത്പര്യങ്ങള്‍ക്കൊപ്പമാണ് നഗരസഭ നിലക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്രഹാരവീഥികള്‍ അതിമനോഹരമാക്കി മാറ്റുമെന്നും ശുചീകരണത്തില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡുപണികളും, ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി ഉത്സവാരംഭത്തിന് മുമ്പു തന്നെ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. സുഭാഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശോഭന, ജെഎച്ച്ഐമാരായ വിമല്‍ പ്രശാന്ത്, സുജിത്ത് പങ്കെടുത്തു.
2019ൽ നിർത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിന് ശേഷമാണ് വെളിച്ചം കാണുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷം പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു. ആചാരങ്ങളും ചടങ്ങുകളുമാക്കി പൊതുജനപങ്കാളിത്തം കുറച്ചു. ഈ വർഷത്തെ രഥോത്സവം കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ച് നടത്താൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മലബാർ ദേവസ്വംബോർഡിന് അനുമതി നൽകിയിട്ടുണ്ട്. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുംകൂടി ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാകും ഉത്സവം.
തിരക്ക് കുറച്ച് കൽപ്പാത്തി രഥോത്സവം നടത്താൻ കർമ പദ്ധതി തയ്യാറാക്കണമെന്ന് 26ന് ചേർന്ന അവലോകനയോഗത്തിൽ കലക്ടർ നിർദേശിച്ചിരുന്നു. എട്ടിനാണ് കൊടിയേറ്റം. രഥോത്സവത്തിന് മുന്നോടിയായി അറ്റകുറ്റപ്പണിക്ക് രഥങ്ങളിറങ്ങിക്കഴിഞ്ഞു. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒരുക്കങ്ങൾ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: