ലക്നൗ: ബിജെപി ഉത്തര്‍ പ്രദേശില്‍ വീണ്ടും ഉജ്ജ്വ വിജയം കൈവരിക്കുമെന്ന സര്‍വേ റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പരാജയ ഭീതിയില്‍ പ്രതിപക്ഷം. എസ്പി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി. താന്‍ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്പ്രദേശ്തെരഞ്ഞെടുപ്പില് മത്സരിക്കുന്നില്ലായെന്ന് അഖിലേഷ് വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാണ് സമാജ് വാദി പാര്‍ട്ടി. 2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന മത്സരിച്ച അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 224 സീറ്റുകളോടുകൂടി ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്ന എസ്പി മോദി തരംഗത്തില്‍ കൂപ്പുകുത്തി. 177 സീറ്റ് കുറഞ്ഞ് വെറും നാല്‍പ്പത്തേഴ് സീറ്റുകളിലേയ്ക്ക് ഒതുങ്ങി.
ഇത്തവണ എസ്പി ആര്‍എല്‍ഡിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. സഖ്യം ആര്എല്ഡിക്കൊപ്പമാണെന്നും സീറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അഖിലേഷ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിലവില്‍ ഒരംഗം പോലും നിലവില്‍ ആര്‍എല്‍ഡിക്ക് ഇല്ല എന്നതാണ് കൗതുകം.
യോഗിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടു ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടര്‍ സര്‍വെ ഫലം വ്യക്തമാക്കിയിരുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 259 മുതല്‍ 267 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തും. സമാജ്വാദി പാര്‍ട്ടി 113 സീറ്റുവരെ നേടും. ബിഎസ്പിയ്ക്ക് പരമാവധി 14 സീറ്റുവരെ മാത്രമേ നേടാന്‍ സാധിക്കുള്ളുവെന്നും സര്‍വെ പറയുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിന് 28 ശതമാനവും മായാവതിയ്ക്ക് 15 ശതമാനവുമാണ് ജനപിന്തുണ. സര്‍വെയില്‍ പങ്കെടുത്ത 4 ശതമാനം പേര്‍മാത്രമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: